കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാൻ പൊതുജനത്തിന്റെ അഭിപ്രായം തേടി ഒരു രാജ്യ൦

0
1497
Kanjav.jp.jp

ന്യൂസിലാന്റെലാണ് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാൻ  ജനങ്ങളുടെ മനസ്സിലിരുപ്പ് കണ്ടെത്താന്‍ ജനഹിത പരിശോധന നടത്തുന്നത്.കഞ്ചാവ് വിഷയത്തില്‍ പൊതു ജനാഭിപ്രായം അറിഞ്ഞതിനു ശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന നിലപാടിലാണ് സര്‍ക്കാർ.ഉല്ലാസങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കുമായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്നാണ് ആവശ്യം.

cannabis-consumptie
cannabis-consumptie

ആദ്യമായാണ് ഒരു രാജ്യം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്നത് ജനങ്ങളുടെ അഭിപ്രായത്തിനായി, ജനകീയ വോട്ടിനായി ഇടുന്നത്.ഇതോടൊപ്പം തന്നെ ദയാവധം നിയമവിധേയമാക്കണോ എന്ന കാര്യത്തിലും ജനഹിത പരിശോധന തേടുന്നുണ്ട്. അതേസമയം, ദയാവധം നിയമവിധേയമാക്കുന്നതിന് ജനഹിത പരിശോധനയിലൂടെ അംഗീകാരം ലഭിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Kanjav
Kanjav

എന്നാല്‍, കഞ്ചാവ് നിയമവിധേയമാക്കുന്നത് വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കാനുള്ള ഹിത പരിശോധനയില്‍ ചെടി വളര്‍ത്താനുള്ള അനുമതി നല്‍കലും ഉള്‍പ്പെടുന്നുണ്ട്.ജനഹിത പരിശോധനയില്‍ തേടുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്. ഒരു ദിവസം 14 ഗ്രാം കഞ്ചാവ് വരെ ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ കഴിയും. കൂടാതെ വീട്ടില്‍ രണ്ട് കഞ്ചാവ് ചെടി വളര്‍ത്താനും അനുമതി തേടുന്നതാണ് ജനഹിത പരിശോധന.

Kanjav.j
Kanjav.j

ദക്ഷിണാഫ്രിക്ക, കാനഡ, ഉറുഗ്വായ്, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്. ജനഹിത പരിശോധനയില്‍ തീരുമാനം കഞ്ചാവിന് അനുകൂലമായാല്‍ ന്യൂസിലന്‍ഡും ഈ രാജ്യങ്ങളുടെ പട്ടികയില്‍ ചേരും. സാധാരണ പോലെയുള്ള ഒരു സമയമായിരുന്നെങ്കില്‍ ഈ ഒരു പരിഷ്കരണ രീതി ചൂടന്‍ തെരഞ്ഞെടുപ്പ് വിഷയമായിരിക്കും.

cannabis-cycle
cannabis-cycle

എന്നാല്‍, കോവിഡ് 19 ആധിപത്യം പുലര്‍ത്തുന്ന സമയമായതിനാല്‍ കഞ്ചാവ് നിയമവിധേയമാക്കുന്ന വിഷയത്തിലോ ജനഹിത പരിശോധന നടത്തുന്നതിലോ ആവശ്യത്തിന് ശ്രദ്ധ ലഭിച്ചിട്ടില്ല.ജനഹിത പരിശോധനയില്‍ ന്യൂസിലാന്‍ഡ് മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ ഇവയാണ്. ഇരുപത് വയസിനു മുകളിലുള്ളവര്‍ക്ക് 14 ഗ്രാം ഉണങ്ങിയ കഞ്ചാവ് വാങ്ങാന്‍ കഴിയുന്നതാണ്. കൂടാതെ, ഓരോരുത്തര്‍ക്കും രണ്ടു വീതം കഞ്ചാവ് ചെടികള്‍ വളര്‍ത്താനും കഴിയും.

Kanjav.jp
Kanjav.jp

ഡിസ്പെന്‍സറി പോലെ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ നിന്ന് അത് വാങ്ങാനും സ്വകാര്യസ്വത്തിന്റെ ഭാഗമാക്കാനും കഴിയും. പുതിയ നിയമനിര്‍മാണം അനുസരിച്ച്‌ കഞ്ചാവ് മാര്‍ക്കറ്റിനെ അടക്കി ഭരിക്കാനോ ആധിപത്യം സ്ഥാപിക്കാനോ കഴിയില്ല. കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ക്കായി എക്സൈസ് നികുതിയും ഏര്‍പ്പെടുത്തും. ഇത് ന്യൂസിലന്‍ഡ് സര്‍ക്കാരിന് ഒരു അധിക വരുമാന മാര്‍ഗമാകുകയും ചെയ്യും.