പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ച് നേരെ വീണത് 650 അടി താഴ്ചയിലേക്ക്, വളരെ വിചിത്രമാണ് പിന്നീട് സംഭവിച്ചത് !

0
428
Life-is-Love
Life-is-Love

പ്രണയം ആത്മനിഷ്ഠമായ ഒരു വിശുദ്ധരഹസ്യമാണ്. അപൂര്‍വ്വവുമാണ്. പ്രണയം തന്റെ ആത്മസത്തയിലേക്ക് കൊണ്ടുപോകുന്ന തീക്ഷ്ണപ്രകാശമാണ്. ആത്മപ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്ന് ഇരുള്‍വഴികളെ വിശുദ്ധീകരിച്ചു പ്രകാശമാക്കാന്‍ താപവും തീക്ഷ്ണതയും അത്യന്താപേക്ഷിതമാണ്.  പ്രണയം തുറന്ന് പറയുന്നതിന് പല വഴികളുണ്ട് എന്നാൽ അതിനെല്ലാം വിപരീതമായിയാണ് ഇവിടെ സംഭവിച്ചത്.

love-couples
love-couples

പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചതിന് പിന്നാലെ 650 അടി താഴ്ചയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓസ്ട്രിയയിലെ കരിന്തിയയില്‍ ഡിസംബ‌ര്‍ 27നാണ് സംഭവം. ഫാല്‍ക്കര്‍ട്ട് പര്‍വതത്തില്‍ നിന്ന് ഇരുപത്തിയേഴുകാരനായ ഒരാള്‍ മുപ്പത്തിരണ്ടുകാരിയായ യുവതിയോട് തന്റെ ഇഷ്ടം തുറന്നുപറയുകയായിരുന്നു.തനിക്കും ഇഷ്ടമാണെന്ന് യുവതി അറിയിച്ചതിന് പിന്നാലെ കാല് തെന്നി 650 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രക്ഷിക്കാന്‍ കാമുകന്‍ ശ്രമിക്കുന്നതിനിടെ അയാളും 50 അടി താഴ്ചയിലേക്ക് വീണു. എന്നാല്‍ പ്രദേശത്ത് മഞ്ഞുവീഴ്ചയുണ്ടായതിനാല്‍ യുവതിയ്ക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല.

love
love

അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെ കണ്ട ഒരു യാത്രക്കാരന്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് കാമുകനെ രക്ഷപ്പെടുത്തിയത്. ‘ഇരുവരും ഭാഗ്യവാന്മാരാണ്. മഞ്ഞുവീഴ്ചയില്ലായിരുന്നുവെങ്കില്‍ സംഭവിക്കുക മറ്റൊന്നാകുമായിരുന്നു.’ പൊലീസ് പറഞ്ഞു. സമാന സംഭവങ്ങള്‍ ഇതിനുമുമ്ബും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ഒരാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെ ബോട്ട് തക‌ര്‍ന്ന് വെള്ളത്തിലേക്ക് വീണിരുന്നു.