‘നമ്മൾ ഓരോരുത്തരും അണ്ണാന്മാരും വാനരന്മാരും ആവണം’; രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന ചോദിച്ചു അക്ഷയ് കുമാര്‍

0
530
akshay-kumar-about-rama-templl

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പണം സംഭാവന നല്‍കി നടന്‍ അക്ഷയ് കുമാര്‍. കൂടാതെ ആരാധകരോട് സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അക്ഷയ് കുമാറിന്റെ അഭ്യര്‍ത്ഥന. രാമായാണ കഥ പറഞ്ഞു കൊണ്ടാണ് അക്ഷയ് കുമാര്‍ പണം സംഭാവന നല്‍കാന്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ രാത്രി താന്‍ മകള്‍ക്ക് രാമസേതുവിന്റെ കഥ പറ‍ഞ്ഞുകൊടുത്തുവെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. രാമസേതു നിര്‍മ്മിക്കാന്‍ എങ്ങനൊണ് അണ്ണാന്‍ കുഞ്ഞ് സഹായിച്ചതെന്ന കഥയാണ് പറഞ്ഞു കൊടുത്തത്. ഈ കഥയിലേത് പോലെ എല്ലാവരും തങ്ങളാള്‍ പറ്റാവുന്നത് പോലെ സഹായിക്കണമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ചിലര്‍ക്ക് വാനരനാകാം ചിലര്‍ക്ക് അണ്ണാന്‍ ആകാമെന്നും അക്ഷയ് കുമാര്‍ പറയുന്നു.
ഇന്ന് നമ്മുടെ അവസരമാണ്.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

അയോധ്യയില്‍ ശ്രീരാമനുവേണ്ടി വലിയ അമ്പലം പണിയുകയാണ്. നമ്മളില്‍ ചിലര്‍ വാനരന്മാരുംല്‍ സഹായം എത്തിച്ചാണ് ചരിത്രദൗത്യത്തിന് പങ്കാളികളാവേണ്ടത്. ഞാന്‍ ഇതിന് തുടക്കമിടുകയാണ്. നിങ്ങളും എനിക്കൊപ്പം ചേരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശ്രീരാമന്‍ പഠിപ്പിച്ച പാതയിലൂടെ സഞ്ചരിക്കാന്‍ ഇത് നമ്മുടെ വരും തലമുറയെ സഹായിക്കും എന്നാണ് അക്ഷയ് കുമാര്‍ വീഡിയോയില്‍ പറയുന്നത്.