മധുബാല വീണ്ടും മലയാള സിനിമയിലേക്ക്, ഒപ്പം അന്ന ബെന്നും അർജുൻ അശോകും

0
525

യോദ്ധ, ഒറ്റയാൾപട്ടാളം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ‌ മധുബാല വീണ്ടും മലയാളത്തിൽ‌. എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നിട്ട് അവസാനം’ എന്ന  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മധുബാല, അർജുൻ അശോകൻ, അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരിടവേളക്ക്‌ ശേഷം മധുബാല മലയാളത്തിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.

വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എംസി ജോസഫ് ഒരുക്കുന്ന ചിത്രമാണിത്.സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അപ്പു പ്രഭാകരാണ്.  ചിത്രത്തിന്റെ എഡിറിംഗ്  സൂരജ് ഇ എസും  കല ഗോകുൽ ദാസും , പ്രൊഡക്ഷൻ കൺട്രോൾ  പ്രവീൺ ബി മേനോനുമാണ് നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം  സമീറ സനീഷും, മേക്കപ്പ്  രഞ്ജിത്ത് അമ്പാടിയുമാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  സുകുമാർ തെക്കേപ്പാട്ടാണ്. എ ജെ ജെ സിനിമാസിന്റെ ബാനറിൽ ആനന്ദ് ജയരാജ് ജൂനിയറും ജോബിൻ ജോയിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.