വീണ്ടും ചന്ദ്രനിലേക്ക് പ്രയാണം ആരംഭിക്കാൻ നാസ ഒരുങ്ങുന്നു

0
337
Nasa...

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ, വിജയകരമായ അനേകം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും രൂപംനല്കുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോളിതാ ആര്‍ട്ടെമിസ് മിഷന്റെ പശ്ചാത്തലത്തില്‍ ചന്ദ്രനിലെ ഇടപെടലില്‍ മാന്യതയും അച്ചടക്കവും സഹകരണവും സമാധാനവും ഉറപ്പുവരുത്തുന്നതിന് ഒരു ഉടമ്പടിയും  നാസ തയ്യാറാക്കി കഴിഞ്ഞു.ആര്‍ട്ടെമിസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലയയ്ക്കാനുള്ള ശ്രമത്തിലാണ് നാസ.

Nasa
Nasa

1967ലെ ബഹിരാകാശ ഉടമ്ബടിയും മറ്റ് കരാറുകളും അടിസ്ഥാനമാക്കി തയ്യാറാക്കിയ ആര്‍ട്ടെമിസ് ഉടമ്ബടിയില്‍ അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ഇറ്റലി, ജപ്പാന്‍, ലക്‌സംബര്‍ഗ്, യു.എ.ഇ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പുവച്ചു.

Nasa.new.j
Nasa.new.j

മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയയ്ക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡെന്‍സ്റ്റീന്‍ പറഞ്ഞു. വ്യവസ്ഥകള്‍ ലംഘിക്കുന്നവരോട് പുറത്തുപോവാന്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.