പൂര്‍ണിമ ഇന്ദ്രജിത്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

0
464
Poornima,,
Poornima,,

കോബാൾട്ട് ബ്ലൂ പ്രണയത്തിന്റെയും ഹൃദയമിടിപ്പിന്റെയും കഥയാണ്.അത് വളരെ ആർദ്രതയോടും വ്യക്തതയോടും കൂടി പറയുന്നു.എഴുത്തുകാരനും മറാത്തി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് സച്ചിൻ കുണ്ഡൽക്കർ.നിരോപ്, ഗാന്ധ എന്നിവരുടെ സംവിധായക പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.

Cobalit-Blue.New
Cobalit-Blue.New

ബോളിവുഡില്‍ തിളങ്ങാൻ പൂര്‍ണിമ ഇന്ദ്രജിത്ത്. താരം വേഷമിടാന്‍ ഒരുങ്ങുന്നത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്റെ ‘കൊബാള്‍ട്ട് ബ്ലൂ’വിലാണ്. സംവിധായകന്റെ ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

Poornima-1
Poornima-1

മറാത്തിയില്‍ 2006ല്‍ പുറത്തിറങ്ങിയ നോവലാണിത്. ചിത്രത്തിലെ നായകന്‍ പ്രതീക് ബബ്ബര്‍ ആണ്. മറ്റ് താരങ്ങള്‍ നീലയ്, അഞ്ജലി ശിവരാമന്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി എന്നിവരാണ്.ബാക്കി അഭിനേതാക്കളും അണിയറപ്രവർത്തകരും ബോളിവുഡിൽ നിന്നുള്ളവരാണ്.ടീം COBALT BLUE ഓപ്പൺ എയർ ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്.