ലക്ഷദ്വീപിലെ ആ​ഴ​ക്ക​ട​ലിൽ അ​പൂ​ര്‍​വ​യി​നം മ​ത്സ്യ​ത്തെ കണ്ടെത്തി

0
790
Lakshadweep.image
Lakshadweep.image

ലക്ഷദ്വീപ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും ഏകദേശം 200-440 കി.മീ അകലെയുള്ള  ദ്വീപസമൂഹമാണ്.ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉൾക്കൊള്ളുന്നതാണ്, ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപുറ്റുകൾ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയിൽ ആയവയാണ്. തീരങ്ങൾ വെള്ളത്തിനടിയിലുള്ള പവിഴപുറ്റുകളാണ്.

Lakshadweep
Lakshadweep

ഇപ്പോളിതാ ല​ക്ഷ​ദ്വീ​പി​ല്‍ പു​തി​യ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യംത്തെ  ക​ണ്ടെ​ത്തി. ജൈ​വ​വൈ​വി​ധ്യ സ​ര്‍​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് അ​പൂ​ര്‍​വ​യി​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്.ഇ​ന്ത്യ​ന്‍ മ​ഹാ സ​മു​ദ്ര​ത്തി​ല്‍ ക​ഴി​യു​ന്ന ആ​ഴ​ക്ക​ട​ല്‍ കാ​ര്‍​ഡി​ന​ല്‍ വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്ത വി​ഭാ​ഗ​ത്തി​ല്‍​െ​പ​ട്ട​വ​യാ​ണ് പു​തി​യ മ​ത്സ്യം. എ​പി​ഗോ​ണി​ഡേ കു​ടും​ബ​ത്തി​ല്‍പ്പെട്ട  ഇ​തി​ന് എ​പി​ഗോ​ണ​സ് ഇ​ന്‍​ഡി​ക്ക​സ് എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ക​റു​ത്ത നി​റ​വും ഫ്ലൂ​റ​സ​ന്‍​റ് നി​ല​യി​ല്‍ ഉ​ദ​ര​ഭാ​ഗ​വു​മു​ള്ള മ​ത്സ്യ​ത്തി​ന് 20-50 സെ.​മീ. നീ​ള​മാ​ണു​ള്ള​ത്.

New Fish
New Fish
300 മീ​റ്റ​റി​ല​ധി​കം ആ​ഴ​ത്തി​ല്‍ വ​സി​ക്കു​ന്ന ഇ​ന​മാ​ണി​ത്. ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ത്തെ ഗ​വേ​ഷ​ണ സം​ഘ​മാ​ണ് പു​തി​യ മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ശാ​സ്ത്ര സാ​ങ്കേ​തി​ക വ ​കു​പ്പി​ന് കീ​ഴി​െ​ല ഡോ. ​ഇ​ന്ദ്രീ​സ് ബാ​ബു, മും​ബൈ റീ​ജ​ന​ല്‍ സ്​​റ്റേ​ഷ​ന്‍ ഐ.​സി.​എ.​ആ​ര്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ഡോ. ​അ​ഖി​ലേ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പു​തി​യ ഇ​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്.സ​മു​ദ്ര​വൈ​വി​ധ്യം ക​ണ്ടെ​ത്താ​ന്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ഗ​വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.