കപ്പൽശാല ഒറ്റദിവസം കൊണ്ട് നീറ്റിലിറക്കിയത് അഞ്ച്​ കപ്പല്‍

0
399
Cochin-Shipyard...
Cochin-Shipyard...

കൊ​ച്ചി ക​പ്പ​ല്‍ശാ​ല ക​പ്പ​ല്‍ നി​ര്‍മാ​ണ​രം​ഗ​ത്ത് പുതിയ ചരിത്രം രചിച്ചു.ഒ​റ്റ​ദി​വ​സം അ​ഞ്ച്​ ക​പ്പ​ല്‍ ഒ​രു​മി​ച്ച്‌ നീ​റ്റി​ലി​റ​ക്കു​ക​യും പു​തു​താ​യി ര​ണ്ടെ​ണ്ണ​ത്തി​ന്​ കീ​ലി​ടു​ക​യും ചെ​യ്തു. അ​തി​ര്‍ത്തി ര​ക്ഷാ​സേ​ന​യാ​യ ഐ.​ബി.​എ​സ്.​എ​ഫി​ന്​ നി​ര്‍മി​ച്ച മൂ​ന്ന് ഫ്ലോ​ട്ടി​ങ് ബോ​ര്‍ഡ​ര്‍ ഔ​ട്ട്‌​പോ​സ്​​റ്റ്​ വെ​സ​ലു​ക​ളും സ്വ​കാ​ര്യഷി​പ്പി​ങ് കമ്പനിയാ​യ ജെ.​എ​സ്.​ഡ​ബ്ല്യു ഷി​പ്പി​ങ് ആ​ന്‍​ഡ്​ ലോ​ജി​സ്​​റ്റി​ക്‌​സി​ന്​ നി​ര്‍മി​ച്ച ര​ണ്ട്​ മി​നി ജ​ന​റ​ല്‍ കാ​ര്‍ഗോ ക​പ്പ​ലു​ക​ളു​മാ​ണ് നീ​റ്റി​ലി​റ​ക്കി​യ​ത്. ക​പ്പ​ല്‍ശാ​ല സി.​എം.​ഡി മ​ധു എ​സ്. നാ​യ​രു​ടെ ഭാ​ര്യ​യും ഡി.​ആ​ര്‍.​ഡി.​ഒ ശാ​സ്ത്ര​ജ്ഞ​യു​മാ​യ കെ.​ര​മി​ത ആ​ണ് പു​തി​യ ക​പ്പ​ലു​ക​ള്‍ പു​റ​ത്തി​റ​ക്കി​യ​ത്.

Kappal Shala
Kappal Shala

കീ​ലി​ട​ല്‍ ച​ട​ങ്ങി​ന്​ മ​ധു എ​സ്. നാ​യ​രും ജെ.​എ​സ്.​ഡ​ബ്ല്യു ഷി​പ്പി​ങ് ആ​ന്‍​ഡ്​ ലോ​ജി​സ്​​റ്റി​ക്‌​സ് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ പ്ര​ണ​ബ് കെ. ​ഝാ​യും നേ​തൃ​ത്വം ന​ല്‍കി. ക​പ്പ​ല്‍ നി​ര്‍​മാ​ണ​ത്തി​ന് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ക്കു​ന്ന ച​ട​ങ്ങാ​ണ് കീ​ലി​ട​ല്‍. ഡ​യ​റ​ക്ട​ര്‍മാ​രാ​യ സു​രേ​ഷ്ബാ​ബു എ​ന്‍.​വി, ബി​ജോ​യ് ഭാ​സ്‌​ക​ര്‍, വി.​ജെ. ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ജെ.​എ​സ്.​ഡ​ബ്ല്യു ഷി​പ്പി​ങ്ങി​ന്​ നി​ര്‍മി​ക്കു​ന്ന നാ​ല്​ മി​നി ജ​ന​റ​ല്‍ കാ​ര്‍ഗോ ഷി​പ്പു​ക​ളി​ല്‍ ര​ണ്ടെ​ണ്ണ​മാ​ണ് നീ​റ്റി​ലി​റ​ക്കി​യ​ത്. ക​ല്‍ക്ക​രി, ഇ​രു​മ്ബ് അ​യി​ര്, ചു​ണ്ണാ​മ്ബു​ക​ല്ല് തു​ട​ങ്ങി​യ​വ കൊ​ണ്ടു​പോ​കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണി​ത്. 122 മീ​റ്റ​ര്‍ നീ​ള​വും 7.20 മീ​റ്റ​ര്‍ ഉ​യ​ര​വു​മു​ള്ള ഇ​തി​ല്‍ 16 ജീ​വ​ന​ക്കാ​ര്‍ക്കു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

cochin-shipyard
cochin-shipyard

ഐ.​ബി.​എ​സ്.​എ​ഫി​നു​വേ​ണ്ടി നി​ര്‍മി​ക്കു​ന്ന ഏ​ഴ്​ ക​പ്പ​ലി​ല്‍ ആ​ദ്യ​ത്തെ മൂ​ന്നെ​ണ്ണ​മാ​ണ്​ നീ​റ്റി​ലി​റ​ക്കി​യ​ത്. 46 മീ​റ്റ​ര്‍ നീ​ള​മു​ള്ള ഇ​വ കൊ​ച്ചി ക​പ്പ​ല്‍ശാ​ല​യി​ല്‍ത​ന്നെ രൂ​പ​ക​ല്‍പ​ന ചെ​യ്ത​താ​ണ്. നാ​ല്​ അ​തി​വേ​ഗ പ​ട്രോ​ള്‍ ബോ​ട്ടു​ക​ള്‍ക്കു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്കം ഇ​വ​യി​ലു​ണ്ട്. സു​ര​ക്ഷാ​സേ​ന​യു​ടെ പ​ട്രോ​ള്‍ ബോ​ട്ടു​ക​ളു​ടെ വ്യൂ​ഹ​ത്തി​െന്‍റ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​യാ​ണ് ​േഫ്ലാ​ട്ടി​ങ് ബോ​ര്‍ഡ​ര്‍ ഔ​ട്ട്‌​പോ​സ്​​റ്റ്​ വെ​സ​ലു​ക​ള്‍. ചെ​റു​ബോ​ട്ടു​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ ഇ​ന്ധ​ന​വും ശു​ദ്ധ​ജ​ല​വും മ​റ്റ്​ വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്യാ​നാ​ണ് ഇ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. ഇ​ന്ത്യ​യു​ടെ കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ് അ​തി​ര്‍ത്തി​ക​ളി​ല്‍ ഇ​വ വി​ന്യ​സി​ക്കും.