വിദേശ വാക്സിനുകള്‍ക്ക് വൻ തുക ഈടാക്കുമ്പോൾ ഇന്ത്യന്‍ വാക്സിന് വെറും തുച്ഛമായ വില, മേക്ക് ഇന്‍ ഇന്ത്യയുടെ കരുത്ത് ഇതാണ്!

0
487
Vaccine-India..
Vaccine-India..

ഭാരതം ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ തലയുയർത്തി തന്നെ നില്‍ക്കുകയാണ്. തുച്ഛമായ വിലയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്ന രാജ്യം ഇന്ത്യ മാത്രമായിരിക്കും. ജനുവരി 14ന് ആരംഭിച്ച വാക്സിന്‍ വിതരണം ഭാരതത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിയ്ക്കുന്ന ഭാരത് ബയോടെക്ക് 295 രൂപയാണ് ഒരു ഡോസ് കൊവിഡ് വാക്സിന് ഈടാക്കുന്നത്. 55 ലക്ഷം കൊവാക്സിന്‍ ഓര്‍ഡറാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

lab
lab

സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന കൊവിഡ് വാക്സിന്‍ 200 രൂപയ്ക്കാണ് ലഭിക്കുന്നത്. കൊവീഷീല്‍ഡിന്‍്റെ ആദ്യ 10 കോടി ഡോസാണ് കുറഞ്ഞ ചെലവില്‍ സര്‍ക്കാരിന് നല്‍കുന്നത്. കൊവിഷീല്‍ഡിനും കൊവാക്സിനും പുറമെ മറ്റു മരുന്നു നിര്‍മാണ കമ്പനികളുടെ വാക്സിനുകളും ഉടന്‍ വിണിയില്‍ എത്തും.നിലവില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന വാക്സിന്‍ കൊവിഷീല്‍ഡാണ്. കൊവാക്സിന് ആദ്യഘട്ടത്തില്‍ 206 രൂപ വീതവും പിന്നീട് 295 രൂപ വീതവുമായിരിക്കും ഈടാക്കുക.

vaccine.image
vaccine.image

എന്നാല്‍ വിദേശ വാക്സിനുകള്‍ക്ക് പൊള്ളുന്ന വിലയാണ്. ദേശീയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഫൈസര്‍- ബയോണ്‍ടെക്ക് വാക്സിന് 1431 രൂപയാണ്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 734 രൂപയ്ക്ക് വാക്സിന്‍ ലഭ്യമാക്കുമ്ബോള്‍ സിനോഫാം വാക്സിന്‍ വില 5,650 രൂപയായിരിയ്ക്കും എന്നാണ് സൂചന. മോഡേണ 2,348 രൂപയ്ക്കും 2,715 രൂപയ്ക്കും ഇടയിലുള്ള വിലയ്ക്കാകും വാക്സിന്‍ ലഭ്യമാക്കുക. സിനോവാക് ബയോടെക് 1,027 രൂപയാണ് വാക്സിന്‍ വില നിശ്ചയിച്ചിരിയ്ക്കുന്നത്. നൊവാവാക്സ് ഡോസിന് 1,114 രൂപയായിരിയ്ക്കും വില.