സമയം കിട്ടുമ്പോൾ അവൾ മിക്കവാറും വിളിക്കും, ഒരു ദിവസം വിളിച്ചപ്പോളാണ് ഈ കാര്യം ഭാവന റിമിയോട് പറഞ്ഞത് ?

0
329
Rimi-Tomy---Bhavana
Rimi-Tomy---Bhavana

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. അവതാരകയായും, നടിയായും എല്ലാം തിളങ്ങുന്ന താരമാണ് റിമി.

കല രംഗത്ത് ഉയർച്ചകൾ കീഴടക്കിയ റിമി കഴിഞ്ഞ വർഷം പതിനൊന്നു വർഷത്തോളം നീണ്ടു നിന്ന വിവാഹ ജീവിതം അവസാനിപ്പിച്ചിരുന്നു. റിമിയുടെ മുൻ ഭർത്താവ് റോയിസ് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു 11 വർഷത്തെ ദാമ്പത്യ ജീവിതം ഉണ്ടായി എങ്കിൽ കൂടിയും ഇരുവർക്കും കുട്ടികൾ ഇല്ലായിരുന്നു. ലോക്ക് ഡൌൺ കാലത്തിൽ വീട്ടിൽ നിന്നും പാചക പരീക്ഷണങ്ങൾ നടത്തിയും ഡാൻസ് കളിച്ചും റിമി വേറെ ലെവൽ ആയിരുന്നു.

Rimi Tomy.New..
Rimi Tomy.New..

അതിലും വലിയ ഞെട്ടലുണ്ടാക്കുന്നത് ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങളാണ്. എങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്ന് ചോദിക്കുന്ന ആരാധകർക്ക് അതിന് പിന്നിലെ രഹസ്യം കൂടി താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഫിറ്റിനസ് സംബന്ധിച്ച് പ്രേഷകരുടെ മറുപടി പറയുന്ന എപ്പിസോഡിലാണ് താരം ഭാവനയെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചത്.

Rimi Tomy.Image
Rimi Tomy.Image

ഗുണ്ടുമണിയായിരുന്ന തനിക്ക് മെലിയാൻ പ്രചോദനം തന്നത് ഭാവനയാണെന്ന് റിമി തുറന്നുപറയുന്നു. ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നനും ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും റിമി പറഞ്ഞു. തന്നെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്യുന്നതും തനിക്ക് ഡയറ്റ് ചെയ്യാൻ ഉള്ള ഉപദേശങ്ങൾ നൽകുന്നതും എത്രെ ഗ്ലാസ് വെള്ളം കുടിക്കണം എന്നത് അടക്കമുള്ള കാര്യങ്ങൾ പറയുന്നതും ഭാവന ആണ് എന്നും തന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ് ഭാവന എന്നും റിമി പറയുന്നു.

Rimi Tomy
Rimi Tomy

ഞങ്ങൾ എന്നും വിളിക്കും പരസ്പരം ഡയറ്റ് ചെയ്യുന്ന വിഷയങ്ങൾ സംസാരിക്കും. വർക്ക് ഔട്ട് ചെയ്യണമടി. നീ ഇങ്ങനെ ഗുണ്ടുമണിയായിട്ട് അല്ലെങ്കിൽ ഉരുണ്ടുകളിച്ച് ഇരുന്നാൽ പോരാ. ഞാൻ ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളം മിനിമം കുടിക്കാറുണ്ട്. ബോട്ടിലിൽ കുടിക്കുമ്പോൾ അത് അറിയാൻ പറ്റുമെന്നും റിമി പറഞ്ഞു