ഇന്ത്യൻ പ്രഫഷണൽ വനിതാ ടെന്നിസ് താരമാണ് സാനിയ മിർസ. ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ വരെയെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സാനിയ. വിമൻസ് ടെന്നിസ് അസോസിയേഷൻ റാങ്കിങ്ങിൽ അമ്പതിനുള്ളിലെത്തിയും ശ്രദ്ധേയയായി.
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്തർദ്ദേശീയമത്സരം. ലണ്ടനിൽ വെച്ച് വിംബിൾഡൺ ജൂനിയർ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടം നേടിക്കൊണ്ട് വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടി.
ഇപ്പോളിതാ സാനിയ മിര്‍സ വെബ് സീരീസില്‍ അഭിനയിക്കാനൊരുങ്ങുന്നു. ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണത്തിനായുള്ള വെബ് സീരീസിലാണ് സാനിയ വേഷമിടുന്നത്. വെബ് സീരീസിന്‍്റെ പേര് ‘എംടിവി നിഷേധ് എലോണ്‍ ടുഗദര്‍’ എന്നാണ്. താരം സാനിയ മിര്‍സ തന്നെ ആയാണ് വെബ് സീരീസില്‍ വേഷമിടുക.
ഈ വെബ് സീരീസ്, എംടിവി നിഷേധ് എന്ന ടിവി ഷോയുടെ സ്പിന്‍ ഓഫാണ്. ഈ ജനുവരിയില്‍, ഒടിടി പ്ലാറ്റ്ഫോമായ വൂടിലൂടെ റിലീസായ ഇത് ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണമാണ് നല്‍കിയത്. സീരീസില്‍ ഉണ്ടായിരുന്നത് 12 എപ്പിസോഡുകളാണ്.