കേരളത്തിലെ ദിനങ്ങൾ ആഘോഷമാക്കി സണ്ണി ലിയോണ്‍

0
1151
sunny.image
sunny.image

സണ്ണി ലിയോണ്‍ വ്യാഴാഴ്ച വൈകീട്ടാണ്  ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.കേരളത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും താന്‍ ആവേശത്തിലാണെന്നും നടി സണ്ണി ലിയോണ്‍.വ്യാഴാഴ്ച വൈകീട്ടാണ് സണ്ണി ലിയോണ്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.

sunny
sunny

നീലചിത്രമേഖലയിൽ നിന്നുയർന്നുവന്ന സിനിമാലോകത്ത് തന്റേതായ ഇടം സൃഷ്ടിച്ച താരമാണ് നടി സണ്ണി ലിയോൺ. ലോക്ഡൗൺ കഴിഞ്ഞ് വീണ്ടും സിനിമാലോകത്ത് സജീവമാകുമ്പോൾ നിരവധി പ്രതീക്ഷകളുമായാണ് താരം തിരികെയെത്തുന്നത്.ഇങ്ങനെയാണെങ്കിലും സമകാലീന നടിമാരുടെ അവസരങ്ങളുമായി താരതമ്യം ചെയ്യുന്നതിനോട് തീരെ താൽപര്യമില്ലാത്തയാളാണ് താനെന്നും സണ്ണി പറയുന്നു.

sunny.fam
sunny.fam

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭർത്താവിനും മക്കൾക്കുമൊപ്പം ലോസ്ആഞ്ചലീസിലായിരുന്നു താരം. ആറുമാസത്തിനിപ്പുറം ഇന്ത്യയിൽ തിരിച്ചെത്തി ഷൂട്ടിങ് തിരക്കുകളിൽ സജീവമാവുകയാണ് സണ്ണി. കോവിഡ് പശ്ചാത്തലത്തിൽ തിരികെയെത്തുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നുവെന്നും തന്നെയും ഭർത്താവിനെയും ഓർത്തല്ല മറിച്ച് മൂന്ന് കുഞ്ഞുങ്ങളുടെ സുരക്ഷിതത്വമാണ് തന്നെ ആശങ്കപ്പെടുത്തിയിരുന്നതെന്നും സണ്ണി പറഞ്ഞു.