അടി വസ്ത്രങ്ങൾ വൃത്തിയാക്കുമ്പോൾ വളരെ ശ്രദ്ധ വേണം, ഇല്ലെങ്കിൽ ഈ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഏറെയാണ്!

0
1748
dress.new
dress.new

വസ്ത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, എപ്പോഴൊക്കെ ഉപയോഗിക്കാം, വൃത്തിയാക്കേണ്ട രീതി എങ്ങനെയാണ് എന്നൊന്നും പലര്‍ക്കും ഇപ്പോഴും കൃത്യമായ ധാരണയില്ല എന്നതാണ് സത്യം.ഉള്‍വസ്ത്രങ്ങള്‍ വെയിലത്തിട്ട് ഉണക്കാന്‍ ഭൂരിഭാഗം ആളുകള്‍ക്കും മടിയാണ്. എല്ലാവരും ശ്രദ്ധിക്കുമെന്ന കാരണമാണ് ഇതിനായി പറയുന്നത്. എന്നാല്‍ ഈ ശീലം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവെക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരും ശ്രദ്ധിക്കാത്ത മുറികളിലോ അല്ലെങ്കില്‍ ബാത്ത്‌റൂമിലോ ആയിരിക്കും മിക്കവരും ഉള്‍വസ്‌ത്രങ്ങള്‍ ഉണക്കാന്‍ ഇടുക. ചിലര്‍ ഫാന്‍ ഉപയോഗിച്ചാണ് ഇവ ഉണക്കുന്നത്.

dress.jp
dress.jp

ഈ ശീലമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.വസ്‌ത്രങ്ങളില്‍ അടിഞ്ഞു കൂടുന്ന രോഗാണുക്കള്‍ നശിക്കണമെങ്കില്‍ വെയിലത്തിട്ട് ഉണക്കണം. സൂര്യ രശ്‌മികള്‍ ഏറ്റാല്‍ മാത്രമെ അണുക്കള്‍ മാറുകയുള്ളൂ. മുറിയിലിട്ട് വെയില്‍ തട്ടാതെ ഉണക്കിയാല്‍ നനവ് നിന്ന് അണുക്കള്‍ നശിക്കാതെ സ്വകാര്യ ഭാഗങ്ങളില്‍ പൂപ്പല്‍, അണുബാധ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നനവുള്ള ഉള്‍വസ്‌ത്രങ്ങള്‍ ഉപയോഗിക്കുമ്പോൾ  ചൊറിച്ചില്‍, പൂപ്പല്‍, പഴുപ്പ് ഇവ വരാന്‍ സാധ്യതയേറും.

in dress
in dress

കേരളത്തില്‍ ജീന്‍സ് എത്തിയ കാലം മുതല്‍ തന്നെ അത് പരമാവധി വട്ടം ഉപയോഗിച്ചാണ് പലരും കഴുകുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. മടി കാരണവും കഷ്ടപാട് കാരണവുമാണ് പലരും ജീന്‍സ് കഴുകാത്തത് എങ്കിലും ഇതാണ് ശരിയായ രീതിയെന്നാണ് പ്രമുഖ ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസ് പോലും പറയുന്നത്. വേണമെങ്കിലും തണുത്തവെള്ളതില്‍ അല്‍പം വിനാഗിരിയും ഒഴിച്ച് കഴുകാം.  ചിലര്‍ ബാക്ടീരികളെ ഇല്ലാതാക്കാന്‍ രാത്രി മുഴുവന്‍ ജീന്‍സ് ഫ്രിഡ്ജില്‍ വെക്കാനും പറയുന്നുണ്ട്. അതേസമയം ജീന്‍സ് രണ്ടു വട്ടം ഉപയോഗിച്ച ശേഷം കഴുകിയാല്‍ കൂടുതല്‍ മൃദുലമുള്ളതും ധരിക്കാന്‍ എളുപ്പവുമാകുമെന്നുമാണ് ചിലരുടെ അഭിപ്രായം.