സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സൈന്യങ്ങള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. കഴിഞ്ഞയാഴ്ച വടക്കന്‍ സിക്കിമിലെ നാകു ലയില്‍ അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയെന്നും ഇതാണ് ഏറ്റുമുറ്റലിന് കാരണമായതെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സിക്കിമിലെ നകു ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഓളം ചൈനീസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ചൈനീസ് സൈനികര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെങ്കിലും വടക്കന്‍ സിക്കിമിലെ നകു ലയില്‍ ഇന്ത്യന്‍ സൈനികര്‍ വെല്ലുവിളിയുയര്‍ത്തിയതോടെ ചൈനീസ് നീക്കം പരാജയപ്പെടുകയായിരുന്നു. വടക്കന്‍ സിക്കിമില്‍ പ്രതികൂല കാലാവസ്ഥ മറികടന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ചൈനീസ് സൈന്യത്തെ പ്രതിരോധിക്കുകയായിരുന്നു. ചൈനയില്‍ നിന്നുള്ള പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ആള്‍വാസയോഗ്യമല്ലാത്ത കാലാവസ്ഥകള്‍ക്കിടയിലും ഇന്ത്യന്‍ സേന കര്‍ശന ജാഗ്രത പാലിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ പട്രോളിംഗ് പോയിന്‍റ് 14 ന് സമീപം പിഎല്‍എ സൈനികര്‍ ഇന്ത്യന്‍ സൈനികരുമായി ഏറ്റുമുട്ടലുണ്ടായിമാസങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ സംഭവം.
കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മില്‍ ഒന്‍പതാം വട്ട സൈനിക ചര്‍ച്ചകള്‍ ഞായറാഴ്ച പൂര്‍ത്തിയായിരുന്നു. 16 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെയും ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല. ചൈനീസ് അതിര്‍തതിയ്ക്ക് സമീപത്തുള്ള മോള്‍ഡോയിലാണ് സംഭവം. ഈ സാഹചര്യത്തിലാണ് ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനം. പുലര്‍ച്ചെ 2.30 ഓടെ 15 മണിക്കൂറിലധികം നീണ്ടുനിന്ന ചര്‍ച്ച കിഴക്കന്‍ ലഡാക്ക് സെക്ടറിലെ ചുഷുലിന് എതിര്‍വശത്തുള്ള മോള്‍ഡോയിലാണ് ഏറ്റുമുട്ടലുണ്ടായത്.