എവറസ്റ്റ് മാലിന്യങ്ങൾ കലാരൂപങ്ങളാകുന്നു, മാറ്റത്തിനൊരുങ്ങി നേപ്പാള്‍

0
804
everest,nepal
everest,nepal

​ദക്ഷിണേഷ്യൻ രാജ്യമായ നേപ്പാള്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ ലോകത്തിന്​ തന്നെ മാതൃകയാകാനുള്ള തയാറെടുപ്പിലാണ്​ ​ ഇതിന്‍റെ ഭാഗമായി എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് ശേഖരിച്ച ടണ്‍കണക്ക്​ മാലിന്യം കലാസൃഷ്ടികളാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം.മാലിന്യങ്ങള്‍ കലാസൃഷ്ടികളാക്കി മാറ്റി ഒരു ഗാലറിയില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം എവറസ്റ്റ്​ മാലിന്യകൊട്ടയായി മാറുന്നതില്‍നിന്ന് രക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്‌ ലോകത്തെ ബോധവത്കരിക്കും.

everest
everest

അടുത്തിടെ നേപ്പാള്‍ ഒരു സംഘത്തെ നിയോഗിച്ച്‌​ പര്‍വതത്തില്‍നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. കീറിയ ടെന്‍റുകള്‍, ഗോവണികള്‍, പ്ലാസ്റ്റിക് – ഓക്സിജന്‍ കുപ്പികള്‍, ക്യാനുകള്‍ എന്നിവയെല്ലാമായിരുന്നു ഇതിലുണ്ടായിരുന്നത്​. പര്‍‌വതാരോഹകരും ട്രെക്കിങ്​ സംഘങ്ങളും ഉപേക്ഷിച്ച മാലിന്യങ്ങളായിരുന്നു ഇവ. എവറസ്റ്റിന്‍റെ​ അറ്റമായ 8848.86 മീറ്റര്‍ ഉയരത്തില്‍നിന്ന് വരെ മാലിന്യം ശേഖരിച്ചു.‘ഈ മാലിന്യങ്ങളെ സമ്ബത്തായി മാറ്റുകയാണ്​ ലക്ഷ്യം. ഖരമാലിന്യങ്ങളെ വിലയേറിയ കലാസൃഷ്​ടികളാക്കി മാറ്റുന്നതെങ്ങനെയെന്ന് ഞങ്ങള്‍ കാണിച്ചുതരാന്‍ ആഗ്രഹിക്കുന്നു. ഇതോടൊപ്പം തൊഴില്‍, വരുമാനം എന്നിവ സൃഷ്​ടിക്കാനാകും.

nepal
nepal

മാലിന്യത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയും അത്​ കൈകാര്യം ചെയ്യുന്നതിലെ രീതികളും മാറുമെന്ന്​ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 3780 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്ബിലേക്കുള്ള പ്രധാന പാതയായ സിയാങ്‌ബോച്ചെയിലാണ് കേന്ദ്രം സജ്ജീകരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ സുവനീറുകളായി വില്‍ക്കുകയും ഈ പണം പരിസ്​തിഥി സംരക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും’ – ആര്‍ട്ട് പ്രോജക്‌ട് ഡയറക്ടര്‍ ടോമി ഗുസ്താഫ്‌സണ്‍ വിശദമാക്കി .