എങ്ങനെയാണ് രാമസേതു ഉത്ഭവിച്ചത് ? കടലിനുള്ളില്‍ ഗവേഷണം നടത്താന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

0
940
ramasethu.image
ramasethu.image

ഭാരതത്തിലെ മഹാപുരാണമായ രാമായണത്തിൽ ആണ് ആദ്യമായി രാമസേതു എന്ന പദം ഉപയോഗിക്കുന്നത്. രാമൻ തന്റെ പത്നിയായ സീതയെ മഹാരാജാവായ  രാവണനിൽ നിന്നു വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ രാമസേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നും ആണ് ഐതിഹ്യം. എന്നാൽ ഇന്ത്യയേയും ശ്രീലങ്കയേയും കടലിലൂടെ ബന്ധിപ്പിക്കുന്ന ‘രാമസേതു’ വിന്റെ ഉത്ഭവം എങ്ങനെയെന്നത് സംബന്ധിച്ച്‌ വ്യക്തത വരുത്താനായി കടലിനുള്ളില്‍ ഗവേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാ‌ര്‍ അനുമതി നല്‍കി. രാമേശ്വരത്തെ പാമ്പനിൽ നിന്ന് ശ്രീലങ്കയിലെ മന്നാര്‍ ദ്വീപിലേക്ക് 48 കിലോമീറ്റര്‍ നീളമുണ്ട് ഈ പാലത്തിന്. രാമസേതുവെന്നും, ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന പാലം രൂപം കൊണ്ടത് എങ്ങനെയാണെന്നത് സംബന്ധിച്ചുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്.

ramasethu
ramasethu

ലങ്കയിലേക്ക് സീതയെത്തേടി പോകാന്‍ ശ്രീരാമന്‍ നിര്‍മിച്ചതാണ് ഈ പാലമെന്നും, അതല്ല മനുഷ്യ നിര്‍മിതമാണിതെന്നുമൊക്കെ അഭിപ്രായങ്ങള്‍ ഉണ്ട്. ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കടലിനുള്ളില്‍ പഠനം നടത്തുന്നത്.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ (എഎസ്‌ഐ) യുടെ കീഴിലുള്ള കേന്ദ്ര ഉപദേശക സമിതി കഴിഞ്ഞ മാസമാണ് കടലിനുള്ളില്‍ പഠനം നടത്താനുള്ള പദ്ധതിക്കുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. പാലത്തിന്റെ പഴക്കത്തെക്കുറിച്ചും, രാമായണ കാലഘട്ടത്തെക്കുറിച്ചുമൊക്കെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി (എന്‍ഐഒ) ഗോവയും നടത്തുന്ന പഠനത്തില്‍ വിശദമായി പരിശോധിക്കും.

ramasethu 2
ramasethu 2

ജലനിരപ്പില്‍ നിന്ന് 35 മുതല്‍ 40 മീറ്റര്‍ വരെ താഴെയുള്ള സാമ്ബിളുകള്‍ ശേഖരിക്കുന്നതിനായി എന്‍ഐഒ, സിന്ധു സാധ്ന അല്ലെങ്കില്‍ സിന്ധു സങ്കല്‍പ് എന്നിവയുടെ ഗവേഷണ കപ്പലുകള്‍ പദ്ധതിയില്‍ വിന്യസിക്കും (ഡാറ്റാ ശേഖരണം, എക്കോ സൗണ്ടറുകള്‍, അക്കൗസ്റ്റിക് ഡോപ്ലര്‍, പ്രൊഫൈലര്‍, ഓട്ടോണമസ് വെതര്‍ സ്റ്റേഷന്‍, എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍ എന്നിവയ്ക്കായി നിരവധി ലബോറട്ടറികള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിര്‍മ്മിച്ച ഗവേഷണ കപ്പലാണ് സിന്ധു സാധ്‌ന).തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഈ വര്‍ഷം തന്നെ ഗവേഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.