രാജ്യത്ത് കോവിഡ് വാക്സിന്‍ എത്തിക്കാനുള്ള ശ്രമം വിജയകരമെന്ന് ആരോഗ്യ മന്ത്രാലയം

0
499
Vaccine.,,,
Vaccine.,,,

ആരോഗ്യ മന്ത്രാലയം മുൻകൈ എടുത്ത് രാജ്യത്ത് കോവിഡ് വാക്സിന്‍  എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുവെന്ന് കോവിഡ് -19 ദേശീയ ഹെല്‍ത്ത് സ്​ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അബ്​ദുല്ലത്തീഫ് അല്‍ ഖാല്‍ അറിയിക്കുകയുണ്ടായി. വിവിധ േസ്രാതസ്സുകളില്‍നിന്നും വാക്സിന്‍ സ്വന്തമാക്കുകയെന്ന മന്ത്രാലയത്തിെന്‍റ സമീപനം കാര്യക്ഷമമായിരിക്കുകയാണ്​.

തങ്ങളുടെ കോവിഡ് -19 വാക്സിന്‍ 95 ശതമാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നതെന്ന അമേരിക്കന്‍ ബയോടെക് കമ്പനിയായ മോഡേണയുടെ പ്രസ്​താവനയോട് പ്രതികരിക്കുകയായിരുന്നു ഡോ. അല്‍ ഖാല്‍.ഒക്ടോബറില്‍ മോഡേണയുടെ വാക്സിന്‍ ഖത്തറിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുമായി പൊതുജനാരോഗ്യ മന്ത്രാലയം കരാര്‍ ഒപ്പുവെച്ചിരുന്നു. ഫൈസര്‍ ബയോണ്‍ടെക് കമ്പനിയുമായുള്ള കരാറിന് പുറമേയാണിത്.

Vaccine...
Vaccine…

ഇപ്പോള്‍​ ഫൈസര്‍ കമ്പനിയുടേതിന് സമാനമായ പരീക്ഷണ ഫലങ്ങളാണ് മോഡേണ കമ്ബനിയില്‍നിന്ന്​ ലഭിക്കുന്നത്​. ഇരു കമ്പനികളും മൂന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായും ഡോ. അല്‍ ഖാല്‍ ചൂണ്ടിക്കാട്ടി.രണ്ട് കമ്ബനികള്‍ക്കുമിടയില്‍ ക്ലിനിക്കല്‍ പരിശോധനക്കായി പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

covid-vaccine-doses
covid-vaccine-doses

ഖത്തര്‍ ജനതക്ക് ആവശ്യമായ തോതില്‍ എത്രയും വേഗത്തില്‍ കോവിഡ് വാക്സിന്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുമായി പൊതുജനാരോഗ്യ മന്ത്രാലയം ചര്‍ച്ചകളില്‍ വ്യാപൃതരായിരുന്നു. രണ്ട് കമ്പനികളില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഏറെ ആശാവഹമാണെന്നും ക്ലിനിക്കല്‍ പരിശോധനയില്‍ മികച്ച ഫലങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.