ഇടതനും വലതനും അഴിമതിയുടെ കാര്യത്തിൽ സഹോദരങ്ങളാണ്, ബിജെപിയുടെ വികസനപ്രവർത്തനങ്ങൾ അവർ മാറ്റിമറിച്ചു

0
438
BJP.India
BJP.India

ഭാരത ജനതയുടെ നന്മയ്ക്കും സമാധാനത്തിനും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും ചെയ്യുന്ന പ്രവർത്തങ്ങൾ പലപ്പോഴും ജനങ്ങളിലേയ്ക്ക് എത്താറില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളും സേവനങ്ങളും സമൂഹത്തിലെ അവസാനത്തെ വ്യക്തിക്കും എത്തി എന്ന് ഉറപ്പാക്കുന്നതിനായി അതിവേഗത്തിലാണ് സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നത്. എന്നാല്‍, കേരളത്തില്‍ മാത്രം ഇവയൊന്നും വെളിച്ചം കാണാതെ പോകുന്നു. മാറിമാറി വരുന്ന കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ജനങ്ങളെ പറ്റിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും പുകമറ സൃഷ്ടിച്ച്‌ സ്വന്തം നേട്ടമായി ജാള്യമേതുമില്ലാതെ ക്രെഡിറ്റ് അടിച്ചെടുക്കുകയാണ് പതിവ്.

പാവപ്പെട്ടവര്‍ക്ക് അനുകൂലമായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ നിരവധി പദ്ധതികളാണുള്ളത്. ഇടനിലക്കാരില്ലാതെ നരേന്ദ്രമോദിയുടെ വികസന പദ്ധതികള്‍ നിങ്ങളിലെത്താന്‍ ബിജെപിക്ക് വോട്ട് ചെയ്യൂ എന്നാണ് കേരളത്തിലെ നേതാക്കളും ആഹ്വാനം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന, വരും കാലങ്ങളില്‍ നടപ്പിലാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന നിരവദി ജനക്ഷേമ പദ്ധതികളാണ് ഉള്ളത്. നിലവില്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുള്‍പ്പെടെ ഉപകരിക്കുന്ന നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.

Rally-Bharatiya-Janata
Rally-Bharatiya-Janata

ജീവിതമാര്‍ഗമായി കാണാന്‍ സാധിക്കുന്ന, മുദ്ര ബാങ്ക് യോജന പദ്ധതി നിരവധി ചെറുപ്പക്കാര്‍ക്ക് ആണ് പ്രയോജനപ്പെട്ടത്. വ്യവസായ സംരംഭം തുടങ്ങാന്‍ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന ജനപ്രീതി നേടി. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആയുഷ്മാന്‍ ഭാരത് എന്ന ചികിത്സ പദ്ധതിയാണ് ഇന്ന് ഇന്ത്യയില്‍ നടപ്പാക്കി വരുന്നത്. പാവപ്പെട്ടവരും ഇടത്തരക്കാരുമായ അമ്ബതു കോടിയിലധികം ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ഉന്നത നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ നല്കുന്നത്. ഇന്ത്യയുടെ ആരോഗ്യ മേഖലയെ കുറിച്ചുള്ള വലിയൊരു പരാതി പരിഹരിക്കുന്നതാണ് ഈ പദ്ധതി.

ഇന്ത്യയെ ആഗോള വ്യവസായിക ഉല്പാദന കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് രൂപം നല്‍കി. ജന്‍ധന്‍ യോജനയിലൂടെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവ ഉറപ്പുവരുത്തി. സാമ്ബത്തിക ബഹിഷ്‌കരണം പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വലിയ വിനാശ കാരണമാണെന്നു മനസിലാക്കിയ പ്രധാനമന്ത്രി ഓരോ ഇന്ത്യക്കാരനും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജന്‍ധന്‍ യോജന ആരംഭിച്ചത്. ഇന്ന് രാജ്യമെമ്ബാടും 35 കോടിയിലധികം ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.

India-Modi-BJP-politics
India-Modi-BJP-politics

ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാന്‍ സ്വച്ഛ് ഭാരത് അഭിയാന്‍ നടപ്പാക്കി.
ലോകാരോഗ്യ സംഘടന പോലും സ്വഛ്ഭാരത് മിഷനെ അഭിനന്ദിക്കുകയും അത് മൂന്നു ലക്ഷം ജീവനുകളെ രക്ഷപ്പെടുത്തും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. യുവജനങ്ങളുടെ തൊഴില്‍ വൈദഗ്ദ്ധ്യത്തിന് സ്കില്‍ ഇന്ത്യ പദ്ധതി. ഈ പദ്ധതിയിലൂടെ നിരവധി യുവതീ യുവാക്കള്‍ക്കാണ് തൊഴില്‍ സാധ്യമായത്.

2022ല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയിലൂടെ 2 കോടി വീടുകളുടെ നിര്‍മ്മാണം. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിര്‍മ്മാണം ലക്ഷ്യമിട്ട് ഒരുങ്ങുന്ന അമൃത് പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ തന്നെ നോക്കി കാണുന്നത്. കര്‍ഷകരെ എക്കാലവും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിട്ടുള്ളയാളാണ് പ്രധാനമന്ത്രി. ആയതിനാല്‍, കര്‍ഷകര്‍ക്ക് കുറഞ്ഞ പ്രിമീയത്തോടെ പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് തുടക്കം.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യമാകെ നെറ്റ് കണക്റ്റിവിറ്റിയിലേയ്ക്ക്.
മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം ആരംഭിക്കുക വഴി ഇന്ത്യയെ പ്രധാന മന്ത്രി മോദി അന്താരാഷ്ട്ര നിര്‍മ്മാണത്തിന്റെ ഊര്‍ജ്ജ നിലയമാക്കി മാറ്റി. നീണ്ട കാത്തിരിപ്പിനൊടുവില്‍ സൈനികര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി. ഇതില്‍നിന്നും ഒരുപടി മുന്നില്‍ നില്‍ക്കുന്നതാണ് യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനെന്ന ഉദ്ദേശത്തോടെയുള്ള കൗശല്‍ വികാസ് യോജന പദ്ധതി.

BJP
BJP

തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് വേതനം കൂട്ടി നല്‍കുന്നതുള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടുള്ളത്. ലൈഫ് പദ്ധതിയിലൂടെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്ക് നൈപുണ്യ വികസനം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കുടുതല്‍ വിഹിതം നല്‍കിത്തുടങ്ങി. ഇടനിലക്കാരെ ഒഴിവാക്കി തൊഴിലുറപ്പ് വേതനം നേരിട്ട് ബാങ്കിലൂടെയാക്കി. അടല്‍ പെന്‍ഷന്‍ യോജനയിലൂടെ സാധാരണ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ആനുകൂല്യം.

Bjp...
Bjp…

സുകന്യ സമൃദ്ധി യോജന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയവ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ്. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതിയുടെ ഭാഗമാണ് സുകന്യാ സമൃദ്ധി യോജന. നിരവധി പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയാണിത്.ജനങ്ങളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന പദ്ധതിയില്‍ 18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. വാര്‍ഷിക പ്രീമിയം 330 രൂപയാണ്. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ ഇത് വഴി ലഭിക്കും. എന്നാല്‍ ഓരോ വര്‍ഷവും പദ്ധതി പുതുക്കണം.