ഫാം വാരിയര്റിന്റെ വരവോടെ കര്‍ഷകരും ഹൈടെക്കാകും!

0
388
New-Tractor
New-Tractor

അത്യാധുനിക ഇലക്‌ട്രിക്ക് ട്രാക്​ടറുകളുമായി ട്രാക്ടര്‍ നിര്‍മ്മാതാക്കളായ മൊണാര്‍ക്ക്. ഫാം വാരിയര്‍ എന്ന ട്രാക്ടറണ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. ​പരമ്പരാഗത ഡീസല്‍ ട്രാക്ടറുകള്‍ക്ക് ബദലായാണ്​ സീറോ എമിഷന്‍ ട്രാക്​ടറുകള്‍ മൊണാര്‍ക്ക്​ നിര്‍മിച്ചിരിക്കുന്നത്​. പരമ്പരാഗത ഡീസല്‍ ട്രാക്ടറുകള്‍ ശരാശരി കാറിനേക്കാള്‍ 14 ഇരട്ടി കാര്‍ബണ്‍ പുറന്തള്ളുന്നു. എന്നാല്‍ മോണാര്‍ക്ക് ഫാം വാരിയര്‍ ട്രാക്ടര്‍ 100 ശതമാനം ഇലക്‌ട്രിക് ആണ്. മാത്രമല്ല നിരവധി സുരക്ഷാ സംവിധാനങ്ങളും സവിശേഷതകളും ഫാം വാരിയറിനെ വേറിട്ടതാക്കുന്നു.

ഓട്ടോണമസ്​ ഡ്രൈവിങ്ങാണ്​ ഇതില്‍ പ്രധാനം. മോണാര്‍ക്ക് ട്രാക്ടറിന് ഒരു ഡ്രൈവര്‍ ഉപയോഗിച്ചോ അല്ലാതെയോ പ്രവര്‍ത്തിക്കാന്‍ കഴിയും ഡ്രൈവര്‍-അസിസ്റ്റ്, ഡ്രൈവര്‍-ഓപ്ഷണല്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിന് കമ്ബനി ഏറ്റവും പുതിയ സ്വയം നിയന്ത്രിത ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഒരു ഡ്രൈവര്‍ ഇല്ലാതെ ട്രാക്ടറിന് പ്രീ-പ്രോഗ്രാം ചെയ്ത ജോലികള്‍ ചെയ്യാന്‍ കഴിയും.

monarchtractorphotos
monarchtractorphotos

അതായത് കൃഷിയിടങ്ങളിലൂടെ ഈ ട്രാക്ടര്‍ സ്വയം ഓടും. നാവിഗേഷന്‍ സവിശേഷത ഉപയോഗിച്ച്‌​ മാപ്പ്​ ചെയ്​ത്​ വാഹനം പ്രവര്‍ത്തന സജ്ജമായാല്‍ ഫാം വാരിയര്‍ നിലം സ്വയം നിലം ഉഴുതാന്‍ തുടങ്ങും. ഒരു സ്​മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച്‌​ ഈ ട്രാക്​ടര്‍ കൈകാര്യം ചെയ്യാം. കൃഷി കൂടാതെ മോണാര്‍ക്ക് ട്രാക്ടര്‍ ഒരു ഓള്‍-ടെറൈന്‍ വെഹിക്കിള്‍ (എടിവി) ആയും ഉപയോഗിക്കാം. മാത്രമല്ല കൃഷിയിടത്തില്‍ ഒരു ജനറേറ്ററായും ഈ വാഹനത്തെ ഉപയോഗിക്കാം.

55 കിലോവാട്ട് മോട്ടോര്‍ ആണ് ട്രാക്ടറിന്‍റെ ഹൃദയം​. ഫുള്‍ ചാര്‍ജ്​ ചെയ്​താല്‍ 10 മണിക്കൂറില്‍ കൂടുതല്‍ ട്രാക്​ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 70 എച്ച്‌പി പവര്‍ ആണ്​ വാഹനത്തിനുള്ളത്​. ഒരുപ്രാവശ്യം പൂര്‍ണമായി റീചാര്‍ജ് ചെയ്യാന്‍ അഞ്ച് മണിക്കൂര്‍വരെയെടുക്കും. കൂട്ടിയിടികളുടെ സാധ്യത ലഘൂകരിക്കുന്നതിന് 360 ഡിഗ്രി ക്യാമറകള്‍ ഉപയോഗിച്ചിട്ടുണ്ട്​. സെന്‍റര്‍ കണ്‍സോളിലെ ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേയും നല്‍കിയിട്ടുണ്ട്​. അപകടഭീതിയില്ലാതെ കൃഷിയിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്നതിനാല്‍ സ്വയം ഓടുന്ന ട്രാക്​ടറുകള്‍ക്ക്​ വലിയ സാധ്യതയാണുള്ളത്​.

Monarch Tractor
Monarch Tractor

ഫാം വാരിയറിന്​ ഓരോ ദിവസവും 240 ജിബി ക്രോപ്പ് ഡാറ്റ ശേഖരിക്കാനും സംഭരിക്കാനും വിശകലനം ചെയ്യാനും കഴിയും. തത്സമയ നടപ്പാക്കല്‍ ക്രമീകരണങ്ങള്‍ക്കും ദീര്‍ഘകാല വിളവ് എസ്റ്റിമേറ്റുകള്‍ക്കും നിലവിലെ വളര്‍ച്ചാ ഘട്ടങ്ങള്‍ക്കും മറ്റ് സസ്യ / വിള ആരോഗ്യ അളവുകള്‍ക്കും ഉപയോഗിക്കാവുന്ന നിര്‍ണായക ഡാറ്റ പോയിന്റുകള്‍ നല്‍കുന്നതിന് സെന്‍സറുകളും ഇമേജിംഗും പ്രോസസ്സ് ചെയ്യുന്നു.

മെഷീന്‍ ലേണിംഗ് പ്രയോജനപ്പെടുത്തിക്കൊണ്ട്, ഈ ഡാറ്റ ആഗിരണം ചെയ്യാനും ഫീല്‍ഡ് ആരോഗ്യത്തെക്കുറിച്ച്‌ ദീര്‍ഘകാല വിശകലനം നല്‍കാനും മോണാര്‍ക്ക് ട്രാക്ടറിന് കഴിയും. കൂടാതെ, ശേഖരിച്ച ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാനുമാകും. നിലവില്‍ അമേരിക്കയില്‍ പുറത്തിറക്കിയ ഫാം വാരിയറി​ന്‍റെ വില 50,000 ഡോളര്‍ അഥവാ 36.50 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Monarch Electric
Monarch Electric

കൃഷിക്കാരന്റെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ ഉല്‍പാദനക്ഷമതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും പരമാവധി വരുമാനം നല്‍കുന്നതിനുമൊക്കെ ഈ ട്രാക്ടര്‍ സഹായിക്കുമെന്ന് കമ്ബനി പറയുന്നു. അഭൂതപൂര്‍വമായ ഇന്റലിജന്‍സ്, സാങ്കേതികവിദ്യ, സുരക്ഷാ സവിശേഷതകള്‍ എന്നിവ ഉപയോഗിച്ച്‌ കൃഷിയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് മോണാര്‍ക്ക് ട്രാക്ടര്‍ ശ്രമിക്കുന്നതായി മോണാര്‍ക്ക് ട്രാക്ടറിന്റെ സഹസ്ഥാപകനും സിഇഒയുമായ പ്രവീണ്‍ പെന്‍മെറ്റ്സ വ്യക്തമാക്കുന്നു.