ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പൻ താരനിരയെ തന്നെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പിയെന്ന് റിപ്പോര്‍ട്ടുകള്‍. ജനഹൃദയങ്ങളില്‍ സ്ഥാനമുള്ളവര്‍ക്ക് അവസരം നല്‍കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ചവരുമായി കേന്ദ്ര നേതൃത്വം കൂടിയാലോചന തുടങ്ങിക്കഴിഞ്ഞു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ എന്‍ഡിഎ മറ്റ് രണ്ട് മുന്നണികള്‍ക്ക് ഒരു വെല്ലുവിളിയായി ഉയര്‍ന്നു കഴിഞ്ഞു.
യുഡിഎഫിന്‍റെ അടിവേര് ഇളക്കാന്‍ ബിജെപിക്ക് സാധിച്ചു. ആഞ്ഞുപിടിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നേതൃത്വം.സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചുള്ള സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് കേന്ദ്ര നേതൃത്വം തയ്യാറാക്കുക. അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെത് തന്നെയായിരിക്കും. ആര്‍.എസ്.എസിന്റെ കൂടെ അഭിപ്രായം ഇക്കാര്യത്തില്‍ ആരായും. ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രധാനമന്തി നരേന്ദ്ര മോദി അമിത് ഷാ രാജ്നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ നേതാക്കള്‍ പ്രചാരണത്തിനെത്തും.
ജനുവരി ആദ്യ ആഴ്ച തന്നെ പ്രചരണം തുടങ്ങാനാകുമെന്നാണ് കരുതുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് കായികതാരം അഞ്ജു ബോബി ജോര്‍ജ്. കോട്ടയം ജില്ലയില്‍ അഞ്ജുവിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. അലി അക്ബര്‍, നടന്‍ കൃഷ്ണകുമാര്‍ തുടങ്ങിയ താരങ്ങളും ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ട്. കേന്ദ്രനേതൃത്വവുമായി ചേര്‍ന്നുള്ള കൂടിയാലോചനകള്‍ക്കൊടുവില്‍ ആര്‍ക്കൊക്കെയാണ് നറുക്ക് വീഴുകയെന്ന് കാത്തിരുന്ന് കാണാം.