സൗന്ദര്യ സംരക്ഷിക്കാനുള്ള എളുപ്പ വഴികൾ!

0
435
Woman...
Woman...

സൗന്ദര്യം എന്നത് എല്ലാവരുടെയും ആഗ്രഹത്തിന്റെ ഭാഗമാണ്.പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു പിടി മുന്നിട്ടു നില്‍ക്കുന്നതെന്നാണ് വെപ്പ്. അത് കൊണ്ട് തന്നെ സൗന്ദര്യം സംരക്ഷിക്കണത്തിന് ഏത്ര സമയം വേണമെങ്കിലും കളയുന്നവരാണ് പലരും. കാശും അതുപോലെ തന്നെ. എന്നാല്‍ വീട്ടിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച്‌ സൗന്ദര്യസംരക്ഷണം നടത്തി‌യാലോ. മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത വസ്തുക്കള്‍ അടുക്കളയിലുണ്ട്. ഇവ ശരിയായി ഉപയോഗിച്ചാല്‍ സൗന്ദര്യസംരക്ഷണം എളുപ്പം നടക്കും.

coconut-oil-beauty
coconut-oil-beauty

1. പാലും പാല്‍പ്പാടയും- ചീത്തയായ പാല്‍ ചര്‍മത്തിന് മികച്ചൊരു ടോണറും ക്ലെന്‍സറുമായി ഉപയോഗിക്കാം. ഒരു കോട്ടന്‍ തുണിയില്‍ മുക്കി മുഖത്തും കഴുത്തിലും പുരട്ടാം. പാല്‍ തണുക്കുമ്പോൾ  ഉണ്ടാകുന്ന പാല്‍പ്പാടയും മുഖത്ത് പുരട്ടാം. ചര്‍മകാന്തി വര്‍ധിക്കാന്‍ മികച്ചതാണിത്. വരണ്ട ചര്‍മമാണെങ്കില്‍ പാല്‍പ്പാടയ്ക്കൊപ്പം തേനും ചേര്‍ത്ത് പുരട്ടാം.

2. തക്കാളി- ഏത് കാലാവസ്ഥയിലും അനുയോജ്യമായ മോയ്സ്ചറൈസര്‍ ആണ് തക്കാളി. ചര്‍മത്തിലെ എണ്ണമയം നീക്കം ചെയ്യാനും വൃത്തിയും തിളക്കമുള്ളതാക്കാനും നല്ലതാണ്. ഇതിനായി തക്കാളി മിക്സിയിലടിച്ച്‌ പള്‍പ്പ് ആക്കിയെടുത്ത് മുഖത്തു പുരട്ടാം. 10-15 മിനിറ്റിന് ശേഷം കഴുകാം.

3. കഞ്ഞിവെള്ളം- കുടിക്കാന്‍ മാത്രമല്ല കുളിക്കാനും കഞ്ഞി വെള്ളം നല്ലതാണ് . തണുത്ത കഞ്ഞിവെള്ളം തലമുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ചശേഷം കുളിക്കാം. ശിരോചര്‍മത്തില്‍ അമിതമായുള്ള സെബം നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. മുടിക്ക് തിളക്കും മൃദുത്വവും ലഭിക്കാനും ഇത് സഹായിക്കും.

4. പഴുപഴുത്ത നേന്ത്രപ്പഴം- വാഴപ്പഴം മുഖത്തു പുരട്ടാന്‍ നല്ലതാണ്. മിക്സിയില്‍ അടിച്ചെടുത്ത് അല്‍പം തേനും നാരങ്ങാ നീരും ചേര്‍ത്ത് മുഖത്തു പുരട്ടാം. ചര്‍മത്തിന് മൃദുത്വവും തിളക്കവും ലഭിക്കും

5. തൈര് മിക്സിയില്‍ അടിച്ചെടുത്ത് തൈര് ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്. അല്‍പമൊന്ന് ഉണങ്ങിത്തുടങ്ങുമ്പോൾ  കഴുകാം. കരുവാളിപ്പ് മാറ്റി ചര്‍മകാന്തി തിരിച്ചുപിടിക്കാം.

Fase
Fase