പുകയില ഉത്പന്നങ്ങളും മറ്റും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കടര് ബില്ല് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. നിലവില്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് പുകയില ഉത്പന്നങ്ങളളുടെ ഉപയോഗത്തിന് വിലക്കുള്ളത്. കൂടോടെയല്ലാതെയുള്ള സിഗരറ്റ് വില്പനയും ഇതോടൊപ്പം നിരോധിച്ചേക്കും. പൊതു ഇടങ്ങളില്‍ പുകവലിച്ചാല്‍ ഈടാക്കുന്ന പിഴയിലും വര്‍ധനവരുത്താന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പുകയില ഉത്പന്നങ്ങളുടെ വിതരണവും വില്പനയും നിരോധിക്കും. പ്രായപരിധിക്ക് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റാലുള്ള ശിക്ഷയും വര്‍ധിപ്പിക്കും. നിലവിലെ 1000 രൂപ പിഴയും രണ്ടുവര്‍ഷംവരെ തടവും എന്നുള്ളത് ഒരു ലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷംവരെ തടവുമാക്കാനാണ് ശുപാര്‍ശ.
അനധികൃതമായി പുകയില ഉത്പന്നങ്ങള്‍ നിര്‍മിച്ചാല്‍ രണ്ടുവര്‍ഷം തടവും ഒരു ലക്ഷം പിഴയും നല്‍കേണ്ടിവരും. നിരോധിതമേഖലയില്‍ പുകവലിച്ചാലുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയായാണ് ഉയര്‍ത്തുന്നത്. സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങള്‍(ഉത്പാദനം, വിതരണം, പരസ്യം എന്നിവ നിരോധിക്കുന്നത് ഉള്‍പ്പടെ)ഉപയോഗിക്കുന്നതു സംബന്ധിച്ച ഭേദഗതി നിയമം 2020ലാണ് പുതിയ നിര്‍ദേശങ്ങളുള്ളത്