ശരീരത്തിനെക്കുറിച്ച് ചില രസകരമായ രഹസ്യങ്ങള്‍!

0
454
human.image
human.image

നമ്മുടെ മൂക്കിന്‌ 50,000 സെന്റുകളുടെ മണം തിരിച്ചറിയാനാക്കും.വിരലടയാളം പോലെ ഓരോരുത്തരുടെ നാക്കിനും വ്യത്യസ്ത രേഖകളായിരിക്കും. മനുഷ്യന്റെ കാലിലെ ചില എല്ലുകൾക്ക്‌ കോൺക്രീറ്റുകളെക്കാൾ ബലമുണ്ടാക്കും.നമ്മുടെ തലച്ചോർ ഉൽപാദിപ്പിക്കുന്ന എനർജി ഉപയോഗിച്ച്‌ ഒരു വാട്ട്‌ ബൾബ്‌ പ്രകാശിപ്പിക്കാം. കരയുമ്പോൾ ആദ്യത്തെ കണ്ണുനീർ വലത്‌ കണ്ണിൽ നിന്നാണ്‌ വരുന്നതെങ്കിൽ അത്‌ സന്തോഷകരച്ചിലും ഇടതു കണ്ണിൽ നിന്നാണ്‌ എങ്കിൽ സങ്കടപ്പെട്ട്‌ ഉളള കരച്ചിലും ആണ്‌. സാധാരണ മനുഷ്യൻ മിനുട്ടിൽ 12 തവണ കണ്ണ്‌ ചിമ്മുന്നു.

നമ്മുടെ കണ്ണ്‌ 576 മെഗാപിക്സൽ ആണ്‌. കണ്ണ്‌ തുറന്ന്‌ പിടിച്ച്‌ തുമ്മാൻ സാധിക്കില്ല. ഓരോ മിനിറ്റിലും നമ്മുടെ ശരീരത്തിലെ 300 മില്ല്യൻ കോശങ്ങൾ മരിക്കുന്നു.അര ലിറ്റർ വെള്ളം തിളപ്പിക്കാൻ കഴിയുന്ന അത്രയും ചൂട്‌ ഓരോ 30 മിനിറ്റിലും നമ്മുടെ ശരീരം ഉൽപാദിപ്പിക്കുന്നുണ്ട്‌.ഒരു ശരാശരി മനുഷ്യൻ തന്റെ ജീവിത കാലയളവിൽ ഉത്പാദിപ്പിക്കുന്ന ഉമിനീരിന്റെ അളവ് എത്രയെന്നറിയാമോ? രണ്ടു സ്വിമ്മിങ് പൂളുക നിറയുന്നതിനാവശ്യമായ വെള്ളത്തിന്റെ അത്രയും അളവിൽ.നവജാത ശിശുക്കളുടെ കണ്ണുകൾ പൊതുവെ നീല നിരത്തിലായിരിക്കും. പിന്നീട് അൾട്രാ വയലറ്റു രശ്മികൾ തട്ടുമ്പോഴാണ് കണ്ണുകൾ കറുപ്പ് നിറമാകുന്നത്. ഓരോ അറുപത് സെക്കന്റിലും നിങ്ങളുടെ ചുവന്ന രക്താണുക്കൾ ശരീരം മുഴുവൻ പരിഭ്രമണം നടത്തുന്നുണ്ട്.

woman & men
woman & men

മൂത്രാശങ്കയുണ്ടാകുന്ന സമയങ്ങളിൽ പലപ്പോഴും നിങ്ങളുടെ മൂത്രാശയം പതിവിലും വലുതായി പ്രകടമാകാറുണ്ട്.നിങ്ങളുടെ വിരലിലെ ഒരു നഖം പൂർണ്ണ വളർച്ചയെത്താനെടുക്കുന്ന, അതായത് അതിന്റെ ചുവടു മുതൽ അഗ്രം വരെ വളരാൻ എടുക്കുന്ന സമയം ആറു മാസമാണ്. പാശ്ചാത്യ നാടുകളിലുള്ള ഒരു ശരാശരി മനുഷ്യൻ തന്റെ ജീവിത കാലയളവിൽ 50 ടൺ ഭക്ഷണവും 50000 ലിറ്റർ ജലവും (ജലം മാത്രമല്ല ദ്രാവകാവസ്ഥയിലുള്ളവയെല്ലാം കൂടി) ആണ് കഴിക്കുന്നത്. കണ്ണുകളിലെ പേശികൾ ഒരു ദിവസം ഒരു ലക്ഷം തവണയാണ് സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത്.

രക്തം ശുദ്ധീകരിക്കുന്നതിനായി മനുഷ്യ ശരീരത്തിലെഒരു കിഡ്‌നിയിൽ ഉള്ളത് ഒരു മില്യൺ അരിപ്പകളാണ്. ഇത് ഓരോ മിനിറ്റിലും 1.3 ലിറ്റർ രക്തമാണ് ശുദ്ധീകരിക്കുന്നത്. ഒരു ദിവസം ഇത് പുറംതള്ളക്കുന്ന മൂത്രത്തിന്റെ അളവ് 1.5 ലിറ്ററാണ്.ഒരാളുടെ ജീവിത ശരാശരി ജീവിത കാലയളവിൽ അയാളുടെ ത്വക്കിൽ നിന്നും പൊഴിഞ്ഞു മാറുന്നത് 40 പൗണ്ട് തൊലിയാണ്.ഒരു മനുഷ്യൻ ശ്വസിക്കുന്ന വായുവിലെ ഓക്സിജന്റെയും അയാളിൽ ആഗിരണം ചെയ്യുന്ന കലോറിയുടെയും 20 % ഉം ഉപയോഗിക്കുന്നത് അയാളുടെ തലച്ചോറാണ്.അണ്‌ഡാശയം ഏകദേശം അഞ്ചുലക്ഷം അണ്‌ഡങ്ങൾ ഉത്പാദിപ്പിക്കാറുണ്ടെങ്കിലും അതിനാൽ ജീവന്റെ തുടിപ്പിന് കാരണമാകുന്നവ വെറും 400 എണ്ണം മാത്രമാണ്.

body.new
body.new

ഓരോ മനുഷ്യ ശരീരത്തിലും വ്യത്യസ്തമായ ഗന്ധമാണ് ഉള്ളത്. നിങ്ങളുടെ ആമാശയം എന്തുകൊണ്ടാണ് ദഹിക്കാത്തതെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആമാശയ കോശങ്ങൾ നശിച്ചുപോകുന്നതിനേക്കാൾ വേഗത്തിൽ പുതിയ കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ്.ഒരു മനുഷ്യ ശരീരത്തിൽ ഏകദേശം അര മില്യൺ വിയർപ്പു ഗ്രന്ധികളാണുള്ളത്. ഇത് ഒരു ദിവസം ഉത്പാദിപ്പിക്കുന്ന വിയർപ്പ് 750 ml ആണ് നമ്മൾ നേടുന്ന അറിവിന്റെ 90% ഉം നമ്മൾ ചുറ്റും കാണുന്ന കാഴ്ചകളിൽനിന്നുള്ളതാണ്. നിങ്ങള്ക്ക് ഒരിക്കലും നിങ്ങളെത്തന്നെ ഇക്കിളിപ്പെടുത്താൻ കഴിയില്ല.പൊള്ളലേറ്റവരുടെ ശരീരത്തിൽ പുതിയ തൊലി വച്ചുപിടിപ്പിക്കുന്നതിനു ഉപയോഗിക്കുന്നത് നവജാത ശിശുക്കളുടെ പുറംതൊലിയാണ്.പൂർണ്ണ വളർച്ചയെത്തിയ ഒരു മനുഷ്യന്റെ തൊലി വലിച്ചു നീട്ടിയാൽ 20 ചതുരശ്ര അടി വലുപ്പമുണ്ടാകും.ഉമിനീരുമായി കലർന്നാൽ മാത്രമേ ഏതൊന്നിന്റെയും രുചി നമുക്ക് തിരിച്ചറിയാനാകൂ.

men&woman
men&woman

ഒരാൾ ഒരു ദിവസം പത്തു മില്യൺ ബീജം ഉത്പാദിപ്പിക്കുന്നു, അതായത് ആറു മാസംകൊണ്ട് ഈ ഭൂമുഖത്തുള്ള ജനസംഖ്യയ്ക്ക് തുല്യമായ ജനസംഖ്യയെ ജനിപ്പിക്കാൻ ഉതകുന്നത്ര ബീജം. ഒരു മനുഷ്യന്റെ ശ്വാസകോശത്തിൽ 30 കോടി സൂക്ഷ്മ രക്തവാഹിനികളാണുള്ളത്. ഇവ ഒന്നിന് പുറകെ മറ്റൊന്നായി നിവർത്തിയിട്ടാൽ ഏകദേശം 3499 km ഉണ്ടാകും.സ്ഥിരമായി സ്വപ്നം കാണുന്നവരുടെ IQ ലെവൽ മറ്റുള്ളവരെക്കാൾ കൂടുതലായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാവിലെ ഉണരുമ്പോൾ ഉള്ളതിനേക്കാൾ നിങ്ങളുടെ പൊക്കം ഒരു സെന്റിമീറ്റർ കുറവായിരിക്കും ഉറങ്ങാൻ കിടക്കുമ്പോൾ. കാരണം എന്തെന്നല്ലേ പകൽ മുഴുവൻ നിങ്ങളുടെ നട്ടെല്ലിലെ തരുണാസ്ഥികൾ അമർത്തപ്പെടുന്നതാണ് ഇതിനു കാരണം…. കടപ്പാട് വാർത്ത