വഞ്ചിച്ച കാമുകിക്ക് വിവാഹത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ കിടിലൻ പണി കൊടുത്ത് കാമുകൻ!

0
405
wedding.,,
wedding.,,

വിവാഹത്തിന് തൊട്ടുമുൻപ്  പ്രണയിച്ചു വഞ്ചിച്ച കാമുകിക്ക് എട്ടിന്‍റെ പണി കൊടുത്ത് കാമുകൻ. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ അനപര്‍ത്തിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകന്‍ അയച്ച മെസേജ് കണ്ട വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തു.മഹേന്ദ്രവാഡ ഗ്രാമത്തിലെ ഒരു യുവാവുമായി യുവതി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഒരു കാരണവശാലും വിവാഹത്തിന് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. യുവാവിന് സ്വഭാവദൂഷ്യമുണ്ടെന്ന് പറഞ്ഞായിരുന്നു എതിര്‍പ്പ്.

wedding
wedding

ഇതോടെ യുവതി പതുക്കെ കാമുകനുമായി അകന്നു. മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ കണ്ടുപിടിച്ച യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇത് അറിഞ്ഞതോടെയാണ് യുവതിയുടെ കാമുകന്‍ ഏതുവിധേനയും കല്യാണം മുടക്കാന്‍ തയ്യാറായത്. വിവാഹത്തിന് ദിവസങ്ങള്‍ക്കുമുമ്ബ് വരന്‍റെ മൊബൈല്‍ നമ്ബര്‍ സംഘടിപ്പിക്കുകയും വാട്സാപ്പില്‍ താനും യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ അയച്ചുനല്‍കുകയും ചെയ്തു.ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടയുടന്‍ വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറി. ഇക്കാര്യം ഉടന്‍ തന്നെ വധുവിനെയും വീട്ടുകാരെയും വിളിച്ചു അറിയിക്കുകയും ചെയ്തു. ഇതോടെ ഇരു കൂട്ടരുടെയും ബന്ധുക്കള്‍ ഇടപെട്ട് വിവാഹം വേണ്ടെന്നു വെക്കാന്‍ തീരുമാനിച്ചു.സംഭവം നാടു മുഴുവന്‍ പാട്ടായതോടെ വാട്സാപ്പ് സന്ദേശം അയച്ച യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവതിയുടെ വീട്ടുകാര്‍.