വിദേശികള്‍ക്ക് കു​വൈ​ത്തി​ല്‍ റെസിഡന്‍സ്​ കാര്‍ഡ്

0
936
id-card
id-card

വി​ദേ​ശി​ക​ള്‍​ക്ക്​ കു​വൈ​ത്തി​ല്‍ ​സി​വി​ല്‍ ​​ഐ.ഡി കാ​ര്‍​ഡി​നു​പ​ക​രം റെ​സി​ഡ​ന്‍​സ്​ കാ​ര്‍​ഡ്​ ന​ല്‍​കാ​നൊ​രു​ങ്ങു​ന്നു. സി​വി​ല്‍ഐ,ഐഡി കാ​ര്‍​ഡ്​ കു​വൈ​ത്തി​ക​ള്‍​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ്​ തീ​രു​മാ​നം. പ്ര​വാ​സി​ക​ളു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന റെ​സി​ഡ​ന്‍​ഷ്യ​ല്‍ കാ​ര്‍​ഡു​ക​ള്‍ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ഏ​ജ​ന്‍​സി​ക​ളി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള താ​മ​സ​കാ​ര്യ വ​കു​പ്പാ​ണ്​ റെ​സി​ഡ​ന്‍​ഷ്യ​ല്‍ കാ​ര്‍​ഡ്​ ത​യാ​റാ​ക്കി ന​ല്‍​കു​ക. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള റെ​സി​ഡ​ന്‍​ഷ്യ​ല്‍ കാ​ര്‍​ഡ്​ നി​ല​വി​ലു​ള്ള​ത്​ വി​ല​യി​രു​ത്തി​യാ​ണ്​ സ​മ​ഗ്ര പ​ഠ​ന​ത്തി​ന്​ ശേ​ഷം കു​വൈ​ത്തി​ലും ഇൗ ​രീ​തി ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സി​വി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​തോ​റി​റ്റി ന​ല്‍​കു​ന്ന സി​വി​ല്‍ ​​െഎ.​ഡി ​കാ​ര്‍​ഡു​ക​ള്‍ നി​ര്‍​ത്തു​ന്ന​തോ​ടെ അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്തെ തി​ര​ക്ക്​ ഗ​ണ്യ​മാ​യി കു​റ​ക്കാ​ന്‍ ക​ഴി​യും.

kuwait id card
kuwait id card

സി​വി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​തോ​റി​റ്റി സ്ഥാ​പി​ത​മാ​യ ശേ​ഷം 30 ദ​ശ​ല​ക്ഷം സി​വി​ല്‍ ​െഎ.​ഡി കാ​ര്‍​ഡു​ക​ള്‍ കു​വൈ​ത്തി​ല്‍ വി​ദേ​ശി​ക​ള്‍​ക്ക്​ വി​ത​ര​ണം ചെ​യ്​​തു. സി​വി​ല്‍ ​​െഎ.​ഡി​യു​ടെ അ​തേ സ്വ​ഭാ​വ​ത്തി​ലു​ള്ള​താ​യി​രി​ക്കി​ല്ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ കാ​ര്‍​ഡ്. സ്ഥി​ര​മാ​യോ താ​ല്‍​ക്കാ​ലി​ക​മാ​യോ കു​വൈ​ത്ത്​ വി​ടു​ക​യോ താ​മ​സം മാ​റു​ക​യോ ചെ​യ്യു​ന്ന പ്ര​വാ​സി​ക​ള്‍ സി​വി​ല്‍ ഐ.ഡി കാ​ര്‍​ഡ്​ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. റെ​സി​ഡ​ന്‍​ഷ്യ​ല്‍ കാ​ര്‍​ഡു​ക​ള്‍ ഇ​ത്ത​രം ദു​രു​പ​യോ​ഗം ത​ട​യും. പ്ര​വാ​സി​ക​ള്‍ കു​വൈ​ത്ത്​ വി​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ കാ​ര്‍​ഡു​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യി റ​ദ്ദാ​വു​ക​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ക​യും ചെ​യ്യും.