മണ്‍റോ തു​രു​ത്തി​ലെ പോരാട്ടവീര്യംമുള്ള ജീവിതങ്ങൾ!

0
891
Mandro.is
Mandro.is

മണ്‍റോതുരുത്തുകാരെ സംബന്ധിച്ച് കല്ലടയാര്‍ ഇടക്കിടെ സമ്മാനിക്കുന്ന വെള്ളപ്പൊക്കം ആസ്വാദ്യമായിരുന്നു. അവര്‍ ഇതിനോട് ഇണങ്ങിക്കഴിഞ്ഞിരുന്നു. വെള്ളപ്പൊക്കത്തോടൊപ്പം ഒഴുകി വന്നിരുന്ന ഫലഭൂയിഷ്ഠമായ എക്കല്‍ കലര്‍ന്ന ചളി വളമായുപയോഗിച്ച്‌ കൃഷിയും മെച്ചപ്പെടുത്തിയിരുന്നു. തെന്മല ഡാം വന്നതോടെ വെള്ളപ്പൊക്ക ഭീഷണി അകലുമെന്ന വിശ്വാസത്തെ തകര്‍ത്ത് 1992 ലുണ്ടായ വെള്ളപ്പൊക്കം പഞ്ചായത്തിെന്‍റ പകുതിയിലധികം ഭാഗത്തെ മുക്കി. നൂറിലധികം വീടുകള്‍ പൂര്‍ണമായി നശിച്ചപ്പോള്‍ അതിലധികം വീടുകള്‍ക്ക് കേടുപറ്റി.

കൊന്നയില്‍കടവ് പാലങ്ങളും മറ്റ് ചെറുപാലങ്ങളും റോഡുകളും ഒലിച്ചു പോയി. ഈ ദുരന്തത്തിന് പത്താണ്ട് കഴിയുമ്ബോള്‍ 2002 ഡിസംബര്‍ 26നുണ്ടായ സൂനാമി മണ്‍റോതുരുത്തിെന്‍റ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വിധം ശക്തമായ വേലിയേറ്റമുണ്ടാക്കി. തുടര്‍ന്ന്, ഭൂമി താഴ്ന്നുപോകുന്ന പ്രതിഭാസം ആരംഭിക്കുകയും ചെയ്തു.സുനാമിക്കുശേഷം ഓരോ വര്‍ഷവും ഭൂനിരപ്പ് താഴുകയും വേലിയേറ്റ നിരക്ക് വര്‍ധിക്കുകയും ചെയ്തുവരുകയാണ്. കിടപ്രം, കിടപ്രം വടക്ക്, കണ്‍ട്രാംകാണി, പട്ടംതുരുത്ത് വെസ്​റ്റ്​, പട്ടംതുരുത്ത് ഈസ്​റ്റ്​ ,പെരിങ്ങാലം വാര്‍ഡിലെ താഴ്ന്ന പ്രദേശങ്ങള്‍, നെന്മേനി വടക്ക് എന്നീ വാര്‍ഡുകള്‍ രൂക്ഷമായ വേലിയേറ്റത്തിെന്‍റ പിടിയിലായി. പുലര്‍ച്ചയിലും വൈകുന്നേരങ്ങളിലും വേലിയേറ്റമുണ്ടാകുമ്ബോള്‍ ഒരടിമുതല്‍ മൂന്ന് അടിവരെ വെള്ളം ഉയരുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു.

mantro thruth
mantro thruth

2018 ആഗസ്​റ്റിലുണ്ടായ പ്രളയം തുരുത്തിെന്‍റ മിക്ക പ്രദേശങ്ങളെയും വെള്ളത്തില്‍ മുക്കി. 30ലേറെ വീടുകള്‍ പൂര്‍ണമായും മുന്നൂറില്‍ ഏറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രാഥമികാരോഗ്യ കേന്ദ്രം ഉള്‍​പ്പെടെ  വെള്ളം കയറി തകര്‍ന്നു. ഇത് പിന്നീട്, പുനര്‍നിര്‍മിക്കുകയായിരുന്നു. പുളിമൂട്ടില്‍ കടവ് പാലം ഉള്‍പ്പെടെ പ്രധാന ഗാതാഗത മാര്‍ഗങ്ങള്‍ തകര്‍ന്നു. ചില വാര്‍ഡുകള്‍ പരസ്​പരം ബന്ധപ്പെടാന്‍ കഴിയാത്ത വിധം ഒറ്റപ്പെട്ടു. പഞ്ചായത്തിലെ പ്രധാന വരുമാനമാര്‍ഗമായിരുന്ന മത്സ്യ കൃഷി കോടികളുടെ നഷ്​ടത്തില്‍ കലാശിച്ചു.

ദു​രി​ത​ത്തി​ല്‍​നി​ന്ന് അ​തി​ജീ​വ​നം തേ​ടു​മ്പോഴാണ്  ഇ​ടി​ത്തീ​പോ​ലെ തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം മ​ണ്‍​റോ​തു​രു​ത്തി​ന് മു​ക​ളി​ല്‍ പ​തി​ക്കു​ന്ന​ത്. കാ​യ​ല്‍ തു​രു​ത്തെ​ന്ന പ​രി​ഗ​ണ​ന ന​ല്‍​കാ​തെ സി.​ആ​ര്‍.​ഇ​സ​ഡ് നി​യ​മം ദ്വീ​പി​നെ വ​രി​ഞ്ഞു കൊ​ല്ലു​ക​യാ​ണ്. നാ​ലു​വ​ശ​വും വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട​തും നി​റ​യെ ഇ​ട​ത്തോ​ടു​ക​ളും തോ​ടു​ക​ളും വെ​ള്ള​ക്കെ​ട്ടു​ക​ളും കെ​ട്ടി​പ്പു​ണ​ര്‍​ന്ന് കി​ട​ക്കു​ന്ന പ​കു​തി​യി​ല​ധി​കം പ്ര​ദേ​ശ​ങ്ങ​ളും വീ​ടു​നി​ര്‍​മി​ക്കാ​ന്‍ അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​താ​യി​രു​ന്ന തു​രു​ത്തി​ല്‍ തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മം 70 ശ​ത​മാ​ന​ത്തോ​ളം പ്ര​ദേ​ശം വീ​ടുവെക്കാൻ  അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ക്കി. മ​ത്സ്യ​ക്കു​ള​ങ്ങ​ളും ഗ​താ​ഗ​ത​ത്തി​നാ​യി നി​ര്‍​മി​ച്ച ചെ​റു​തോ​ടു​ക​ളും സി.​ആ​ര്‍.​ഇ​സ​ഡ് പ​രി​ധി​യി​ലാ​യ​തും ദു​രി​ത​മാ​യി.

mantro.new
mantro.new

അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നു പോ​ലും അ​നു​മ​തി ല​ഭി​ക്കാ​തെ​യാ​യി. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം മ​ണ്‍​റോ​തു​രു​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​പ്പോ​ലും അ​സാ​ധ്യ​മാ​ക്കു​ക​യാ​ണ്. 2001ല്‍ 10013 ​ജ​ന​സം​ഖ്യ 2011 ആ​യ​തോ​ടെ 9440 ആ​യി കു​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം 2200 ആ​യി. ആ​ഗോ​ള​താ​പ​ന​വും കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​വും ഉ​ണ്ടാ​ക്കി​യ ദു​രി​തം താ​ങ്ങാ​നാ​വ​തെ പ​ല​രും സ്​​ഥ​ലം വി​റ്റും സ്​​ഥ​ലം ഉ​പേ​ക്ഷി​ച്ചും മ​ണ്‍​റോ​തു​രു​ത്തി​​നെ കൈ​വി​ട്ടു.ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം 2004 ലെ ​സൂ​നാ​മി​ക്കു​ശേ​ഷം മ​ണ്‍​റോ​തു​രു​ത്തിെ​ന്‍​റ പ്ര​കൃ​തി​യി​ല്‍ വ​ന്ന മാ​റ്റ​മാ​ണ്. കു​റ​ഞ്ഞ ജ​ന​സം​ഖ്യ​യാ​യി​ട്ടും ഇ​വി​ട​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​വു​ക​യാ​ണ്. കാ​ലാ​വ​സ്​​ഥ​ക്കി​ണ​ങ്ങി​യ പ്ര​കൃ​തി പ്ര​തി​ഭാ​സ​ങ്ങ​ളോ​ട് സ​മ​ര​സ​പ്പെ​ട്ടു​പോ​കു​ന്ന മാ​തൃ​ക​ക​ള്‍ വ്യാ​പ​ക​മാ​ക്കു​ക​യും പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്താ​ലേ ഈ ​ജ​ന​സം​ഖ്യ എ​ങ്കി​ലും സ്​​ഥി​ര​മാ​യി നി​ല​നി​ര്‍​ത്താ​നാ​കു​ക​യു​ള്ളൂ.

മണ്‍റോതുരുത്തില്‍ ദുരന്തനിവാരണ സാധ്യത ശാസ്​ത്രീയ പഠനത്തിലൂടെ വിലയിരുത്തി പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ തടസ്സങ്ങളാണുള്ളത്. യാത്രാസൗകര്യത്തിെന്‍റ കാര്യത്തില്‍ ഇവിടത്തെ പാലങ്ങളും കലുങ്കുകളും പ്രധാന പങ്ക് വഹിക്കുന്നവയാണ്. പഞ്ചായത്തിന് തലങ്ങും വിലങ്ങും കടന്നു പോകുന്ന ഇടത്തോടുകളും നിസ്സാരമല്ലാത്ത പങ്ക് വഹിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള മാര്‍ഗവും ഈ കലുങ്കുകളും തോടുകളും ചുരുക്കം റോഡുകളുമാണ്. ഇതില്‍ മിക്കവയും കാല്‍നൂറ്റാണ്ടിലധികം മുൻപ് നിര്‍മിച്ചവയും തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്നവയുമാണ്.

നിവൃത്തികേടുകൊണ്ട് അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുള്ള ഇത്തരം പാലങ്ങളും കലുങ്കുകളും ഇപ്പോഴും നാട്ടുകാര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതപ്പെടുകയുമാണ്. പഞ്ചായത്തിനെ കരമാര്‍ഗം പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഇടിയക്കടവ് പാലം 2018 ലെ വെള്ളപ്പൊക്കത്തില്‍ അപ്പ്റോച്ച്‌ റോഡിെന്‍റ മണ്ണിടിഞ്ഞും, കൈവരികള്‍ തകര്‍ന്നും അപകടത്തില്‍പെട്ടിരുന്നു. സംരക്ഷണ ഭിത്തിയില്ലാത്ത കായല്‍ റോഡുകളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. രാത്രികാലങ്ങളിലെ വേലിയേറ്റം റോഡിനെ മുക്കുമ്ബോള്‍ റോഡും ജലാശയവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തതും ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് തടസ്സമാണ്.

M
M

പഞ്ചായത്തിെന്‍റ ചരിത്രത്തില്‍ ഒട്ടേറെ വികസന പദ്ധതികളും തകിടം മറിയുന്ന പാരിസ്​ഥിതികാവസ്ഥയെ നേരിടുന്നതിനുമുള്ള വിവിധ പദ്ധതികളും ആവിഷ്കരിച്ച്‌ നടപ്പാക്കിയ ഭരണമായിരുന്നു ബിനു കരുണാകന്‍ നേതൃത്വം കൊടുത്ത കഴിഞ്ഞ ഭരണസമിതിയുടേത്. പാരിസ്​ഥിതിക ദുരന്തങ്ങള്‍ മുന്നില്‍കണ്ട് അതിനെ നേരിടുന്നതിനുള്ള ആസൂത്രണം അവര്‍ നടത്തിയിരുന്നു. 2016ല്‍ തുരുത്ത് നേരിടുന്ന പാരിസ്​ഥിതിക പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ദുരന്തനിവാരണ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

ഇതിന്റെ ഭാഗമായി പൊലീസ്​, ഫയര്‍ഫോഴ്സ്​, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളിലുള്ള പരിശീലനങ്ങളും നടന്നു. എമര്‍ജന്‍സി ​െറസ്​പോണ്‍സ്​ ടീം, മുന്നറിയിപ്പ് ടീം, അന്വേഷണ-രക്ഷാപ്രവര്‍ത്തന-ഒഴിപ്പിക്കല്‍ ടീം, ഷെല്‍ട്ടര്‍ മാനേജ്മെന്‍റ് ടീം, പ്രഥമ ശുശ്രൂഷ/ബേസിക് ലൈഫ് സപ്പോര്‍ട്ട് ടീം, സന്നദ്ധപ്രവര്‍ത്തകരുടെ പട്ടിക എന്നിവ പഞ്ചായത്ത് രൂപവത്​കരിച്ചിരുന്നു. ഇത് 2018 പ്രളയകാലത്തെ ദുരിതം ലഘൂകരിക്കുന്നതിന് സഹായിച്ചു. പഞ്ചായത്ത് തലത്തില്‍ മേല്‍നോട്ട സമിതികളും ദുരന്തപ്രതികരണ സംഘവും വാര്‍ഡ് തലത്തില്‍ വിവിധ രക്ഷാപ്രവര്‍ത്തന-സഹായ ടീമുകളും വിഭാവനം ചെയ്യുന്ന ദുരന്തപ്രതികരണ ആസൂത്രണ രേഖയും മുന്‍ പഞ്ചായത്ത് സമിതി തയാറാക്കിയിട്ടുണ്ട്.

mantro.image
mantro.image

ദുരന്തങ്ങള്‍ ഉണ്ടായാല്‍ അത് ലഘൂകരിക്കുന്നതിനുള്ള മുന്നൊരുക്ക-സാമൂഹിക ശാക്തീകരണ പദ്ധതികള്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ആരംഭിച്ചിരുന്നു. ധാരാളമായുണ്ടായിരുന്ന തോടുകള്‍ നികത്തിയതും ചതുപ്പുകളും കായല്‍ നിലങ്ങളും നികത്തിയതും സുഗമമായ നീരൊഴുക്കിനെ തടഞ്ഞിരുന്നു. ഇത് പ്രളയത്തി​െന്‍റ രൂക്ഷതയും കാലദൈര്‍ഘ്യവും വര്‍ധിപ്പിക്കുകയും ചെയ്തു. പഞ്ചായത്തിനെ രണ്ടായി പകുക്കുന്ന റെയില്‍​പാത നിരവധി ഇടത്തോടുകള്‍ ഇല്ലാതാക്കി.പഞ്ചായത്ത് പടിഞ്ഞാറ് കരുമാട്ടേല്‍ ഭാഗത്ത് അടഞ്ഞ തോടിന് പകരമായി 10 മീറ്റര്‍ വീതിയില്‍ ഒരു തോടെങ്കിലും നിര്‍മിക്കുന്നത് പ്രളയാഘാതത്തെ ലഘൂകരിക്കും.