തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശബരിമയിലും അതിനോടനുബന്ധിച്ചുള്ള പൂങ്കാവനത്തിലും സുരക്ഷ കേന്ദ്രസേനയെ തന്നെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം.നിലവിലെ സാഹചര്യം വളരെ മോശമാണ്.സുരക്ഷ പ്രശ്‌നം വളരെ അത്യന്താപേഷിതമായ ഒരു ഘടകമാണ് നല്ലവണം വിലയിരുത്തിയതിനു ശേഷമാണ് അഭിപ്രായം പറയൂന്നത് എന്ന് പന്തളം കൊട്ടാരം ഭാരവാഹികൾ.
ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുവാക്കള്‍ ശബരിമലയിലേക്ക് ബൈക്ക് ഓടിച്ച് വന്നത് വനംവകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും വീഴ്ചയാണെന്നും പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി പ്രസ്താവനയില്‍ പറഞ്ഞു.
അതീവ സുരക്ഷാ മേഖലയില്‍ രണ്ട് പേര്‍ ബൈക്ക് ഓടിച്ചെത്തിയ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും. ഇത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണ്. ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടത്തിട്ടുണ്ടോ എന്ന കാര്യത്തെപ്പറ്റിയും പരിശോധിക്കേണ്ടതാണെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി.
അതേസമയം ശബരിമലയില്‍ സംഭവിച്ചത് ഗുരുതര സുരക്ഷ വീഴ്ച്ചയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പോലീസിന് വീഴ്ച്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അന്വേഷണത്തിനു ഉത്തരവിട്ടതായി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി പറഞ്ഞു.