പിഎസ്‌എല്ലിന്റെ അടുത്ത സീസണിൽ മുഹമ്മദ് മുദസ്സറും ഖലന്ദർ ടീമിൽ ഇടം നേടാൻ സാധ്യതയുണ്ട്, ഇത് ലീഗിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് കളിക്കാരനാകും.പിഎസ്‌എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ദേശീയ ടീമിൽ ഇടംനേടുമെന്ന് യുവതാരം പ്രതീക്ഷിക്കുന്നു.
ഉയരമുള്ള ക്രിക്കറ്റ് താരങ്ങള്‍ പാക് ജേഴ്‌സിയില്‍ നിരവധി വന്നു പോയിട്ടുണ്ട്. 2010ല്‍ മുഹമ്മദ് ഇര്‍ഫാന്‍ പാകിസ്ഥാന് വേണ്ടി കളിക്കുമ്പോൾ 7 അടി ഒരിഞ്ച് ആയിരുന്നു ഉയരം. മുഹമ്മദ് ഇര്‍ഫാന്‍ ടീമിന്റെ റഡാറില്‍ നിന്ന് പോയതിന് പിന്നാലെ മറ്റൊരു ഉയരക്കാരന്‍ ടീമിലെ സ്ഥാനത്തിനായി കണ്ണ് വെക്കുകയാണ്.
ലാഹോറില്‍ നിന്ന് വരുന്ന മുദാസ്സര്‍ ഗുജ്ജാര്‍ ആണ് പാകിസ്ഥാന്‍ കണ്ടെത്തിയിരിക്കുന്ന അടുത്ത പൊക്കക്കാരന്‍. 7 അടി 6 ഇഞ്ച് ആണ് മുദാസ്സറിന്റെ ഉയരം. 23.5 വലിപ്പമുള്ള ഷൂ അണിയുന്ന മുദാസ്സറിലെ കരുതലോടെയാണ് പാകിസ്ഥാന്‍ വളര്‍ത്തുന്നത്. സൊഹെയ്ല്‍ അക്തര്‍ നയിക്കുന്ന ലാഹോര്‍ ഖ്വാലാന്‍ഡഴ്‌സിന് വേണ്ടി കളിക്കുന്നതും മുദാസ്സര്‍ സ്വപ്‌നം കാണുന്നു.
പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനായ സജ് സാദിഖ് ആണ് മുദാസ്സറിനെ പരിചയപ്പെടുത്തിയുള്ള ഫോട്ടോയും മറ്റ് വിവരങ്ങളുമായി ട്വിറ്ററില്‍ എത്തിയത്. എതിരാളികള്‍ക്ക് മേല്‍ വലിയ ഭീഷണി ഉയര്‍ത്താന്‍ ഈ പൊക്ക കൂടുതലിലൂടെ മുദാസ്സറിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.