ചാർളിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് വരുന്നു

0
639
nayattu-martin-new-movie
nayattu-martin-new-movie

സൂപ്പർ ഹിറ്റായ ചാർളി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നായാട്ട്.കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിൽ.പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നായിക നിമിഷ സജയൻ.

nayattu
nayattu

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. അനിൽ നെടുമങ്ങാട്, യമ, കൂടാതെ”ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു

nayattu new
nayattu new

ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി. രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമാണം.

boban nimisha
boban nimisha

കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി സിനിമയ്ക്ക് ഇനി പതിനഞ്ച് ദിവസത്തെ ഷൂട്ട് മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം അവസാനം എറണാകുളത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പുനരാരംഭിക്കും.