ബാഹുബലിയിലൂടെ ജനഹൃദയത്തിലിടം നേടിയ പ്രഭാസിന്റെ 21-ാം ചിത്രത്തില്‍ അമിതാഭ് ബച്ചനും

0
494
Amithabh-bachant.jp
Amithabh-bachant.jp

ഈശ്വർ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ പ്രഭാസ് പ്രശസ്ത നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണം രാജുവിന്റെ അനന്തരവന്‍ കൂടിയാണ്  തെലുങ്ക് ചലച്ചിത്ര രംഗത്ത് ‘ദി യങ്ങ് റിബൽ സ്റ്റാർ’ എന്നാണ് പ്രഭാസ് അറിയപ്പെടുന്നത്.

Amithabh-bachant
Amithabh-bachant

ബാഹുബലിയിലൂടെ ജനഹൃദയത്തിലിടം നേടിയ പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസ താരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നു. പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

Prabhas
Prabhas

ഏറെ കാലത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിലവില്‍ ‘പ്രഭാസ് 21’എന്നാണ് അറിയപ്പെടുന്നത്. മികച്ച താരങ്ങളെ കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമാവുകയാണ് നാഗ് അശ്വിന്‍-പ്രഭാസ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ ചിത്രം.

Deepika
Deepika

ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് താരം ദീപിക പദുകോണാണ്. ചിത്രത്തില്‍ ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്.മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിന്‍ ഒരുക്കുന്ന പ്രഭാസ് ചിത്രം സാങ്കല്‍പ്പിക മൂന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഫ്യൂച്ചറിസ്റ്റിക് സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്.

Deepika-padukone-and-PrabhasDeepika-padukone-and-Prabhas
Deepika-padukone-and-Prabhas

വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. ദീപികയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. 2023 ല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് അണിയരപ്രവര്‍ത്തകരുടെ തീരുമാനം.