മിക്ക വ്യക്തികളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിതവണ്ണവും അതേത്തുടർന്നുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളും. വിവിധ ആരോഗ്യ ഭക്ഷണശീലമുള്ള ഇക്കാലത്ത് അനവധി ആഹാരങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കും. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല.
എന്നാൽ രാവിലെ എഴുന്നേറ്റയുടന്‍ നല്ല ചൂട് കാപ്പി കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടന്‍ കാപ്പിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കട്ടന്‍ കാപ്പി ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
ഇത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തില്‍ എരിച്ചു കളയുവാനും സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് പഞ്ചസാര, പാല്‍, ക്രീം തുടങ്ങിയ ചേരുവകള്‍ ചേര്‍ക്കാത്ത കട്ടന്‍ കാപ്പി കുടിക്കാനാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്ന ക്ലോറോജെനിക് ആസിഡ് കട്ടന്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉല്‍പാദനത്തെ ഗണ്യമായി കുറയ്ക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.മാത്രമല്ല, കട്ടന്‍ കാപ്പിയിലെ കഫീന്‍ ഇത് കൂടുതല്‍ കലോറി എരിച്ചു കളയുവാനും സഹായിക്കുന്നു. ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിലൂടെ, കട്ടന്‍ കാപ്പി രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കുന്നു. കട്ടന്‍ കാപ്പി വിശപ്പിനെ അടിച്ചമര്‍ത്തുന്നതിനും ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനും സഹായകമാകുന്നു