മറഡോണ തലയിടിച്ച് വീണതാണോ ? ചികിത്സ കിട്ടാതെയാണോ അദ്ദേഹം മരിച്ചത്

0
429
Maradona.image.2
Maradona.image.2

അര്‍ജന്റീനയുടെ ഫുട്‍ബോള്‍ മാന്ത്രികൻ മറഡോണ അറുപതാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.എന്നാൽ മറഡോണയ്ക്ക് മരിക്കുന്നതിന് മുന്‍പ് തലയില്‍ ക്ഷതമേറ്റിരുന്നതായി റിപ്പോര്‍ട്ട്. വീട്ടില്‍ തലയിടിച്ച്‌ വീണ താരത്തിന് മൂന്ന് ദിവസത്തോളം ചികിത്സ കിട്ടിയില്ല  എന്നാണ് റിപ്പോർട്ട്.

Maradona
Maradona

ഇതിഹാസ താരത്തിന്റെ മരണത്തിന് പിന്നില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തിനിടയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. തലയിടിച്ച്‌ വീണ താരത്തെ ആശുപത്രിയില്‍ കൊണ്ടുപോവുകയോ എംആര്‍ഐ സ്കാന്‍ നടത്തുകയോ ചെയ്തിട്ടില്ല. ഏതാനും മാസങ്ങള്‍ മുന്‍പാണ് മസ്തിഷ്കത്തില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മറഡോണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നിട്ടും തലയിലേറ്റ ക്ഷതം ചികിത്സിക്കാനത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നത്.

maradona.1
maradona.1

മറഡോണയെ ചികിത്സിച്ച നഴ്‌സിന്റെ അഭിഭാഷകനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മറഡോണ സ്വന്തമായൊരു തീരുമാനമെടുക്കാനാവുന്ന ആരോഗ്യസ്ഥിതിയില്‍ ആയിരുന്നില്ലെന്നും മൂന്ന് ദിവസത്തോളം ആരുടേയും സഹായമില്ലാതെ തന്റെ മുറിയില്‍ തന്നെ കഴിച്ചുകൂടേണ്ടി വന്നതായും അഭിഭാഷകന്‍ പറഞ്ഞു.ഗുരുതരമായ വീഴ്ചയെ തുടര്‍ന്നാണ് അറുപതുകാരനായ മറഡോണ മരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മത്യസ് മോര്‍ല ആരോപിച്ചു. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന് മറഡോണയുടെ കുടുംബവും ആവശ്യപ്പെട്ടു.