കര്‍ഷകരുടെ അശ്വമേധം തടയാനായില്ല, പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍, റാലി പൊലീസ് തടഞ്ഞതോടെ പലയിടത്തും സംഘര്‍ഷങ്ങള്‍

0
1384
famers-rally
famers-rally

രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ച് സമാനതകളില്ലാത്ത പ്രതിഷേധത്തിന്. പൊലീസ് ഒരുക്കിയ പ്രതിരോധത്തെ മുഴുവനും തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചു.കര്‍ഷകര്‍ ബാരിക്കേഡുകള്‍ ഉള്‍പ്പടെ തകര്‍ത്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.ഗസ്സിപ്പൂരില്‍ ഭാരതീയ കിസാര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. കര്‍ഷര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ തുടങ്ങിയപ്പോഴായിരുന്നു ഇത്. പിന്തിരിഞ്ഞ് ഓടിയ കര്‍ഷകര്‍ വീണ്ടും സംഘടിച്ചെത്തി ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച്‌ വീണ്ടും ആരംഭിച്ചു.മുന്‍കൂര്‍ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കര്‍ഷക മാര്‍ച്ച്‌ ആരംഭിച്ചത്.

delhi rally
delhi rally

റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കര്‍ഷകമാര്‍ച്ച്‌ നടക്കുന്നത്. നേരത്തെ, സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്കു പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സഞ്ജയ് ഗാന്ധി ഗ്രാന്‍സ്പോര്‍ട് നഗറില്‍ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച്‌ പൊലീസ് മാര്‍ച്ച്‌ തടഞ്ഞു.ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുന്നത്.

rally..
rally..

സിഘു, ടിക്രി, ഗസ്സിപൂര്‍ അതിര്‍ത്തികളിലാണ് റാലിക്ക് അനുമതി. ഡല്‍ഹി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്. ട്രാക്ടറുകള്‍ക്ക് പുറമെ ആയിരക്കണക്കിന് ആളുകള്‍ കാല്‍നടയായി ട്രാക്ടര്‍ റാലിയെ അനുഗമിക്കുന്നുണ്ട്. സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കര്‍ഷമാര്‍ച്ചിലുള്ള ജനങ്ങളുടെ പങ്കാളിത്തം.12 മണിക്ക് ട്രാക്ടര്‍ മാര്‍ച്ച്‌ നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ രാവിലെ എട്ടു മണിയോടെ ടാക്ടര്‍ റാലി ഡല്‍ഹിയില്‍ പ്രവേശിക്കുകയായിരുന്നു.