ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. മുഖ്യമായും ചര്‍മ്മത്തില്‍ ഉള്ള സുഷിരങ്ങള്‍ അഴുക്കും എണ്ണമയവും കൊണ്ട് അടഞ്ഞു പോകുന്നത് മുഖക്കുരുവിന് കാരണമാകുന്നു . കൂടാതെ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തന വ്യത്യാസം മൂലവും മുഖക്കുരു ഉണ്ടാവാം . കൗമാരപ്രായക്കാരെയും അല്പം മുതിര്‍ന്ന കുട്ടികളെയും അലട്ടുന്ന വലിയ ഒരു പ്രശ്നം തന്നെയാണ് മുഖക്കുരു . അതിനാല്‍ തന്നെ നമ്മുടെ ആഹാരക്രമത്തില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ചില പ്രകൃതിദത്ത വിഭവങ്ങള്‍ ഉപയോഗിക്കുന്നതും മുഖക്കുരു വരാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും.ദിവസവും ധാരാളം വെള്ളം കുടിക്കുക . ധാരാളം വെള്ളം കുടിക്കുന്നത് മൂലം ശരീരത്തിലെ ആന്തരികാവയങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും വെള്ളത്തിലൂടെ എത്തുകയും , അതിനാല്‍ തന്നെ അവയവങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുകയും മുഖക്കുരു വരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും .
ആഹാരം ഉണ്ടാക്കുമ്പോൾ ഒലിവ് എണ്ണ ഉപയോഗിക്കുകയാണെങ്കില്‍ , ആഹാരത്തിന് രുചിയും അതുപോലെ തന്നെ പോഷകഗുണവും ലഭിക്കും . ഒലിവ് എണ്ണയില്‍ വിറ്റാമിന്‍ എ, ഡി, കെ, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് , ഇത് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒന്നാണ് . കൂടാതെ ഒലിവ് എണ്ണ ചര്‍മ്മത്തില്‍ പുരട്ടുന്നത് മൂലം ഒരാവരണമായി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ അടയാതെ നോക്കുകയും ചെയ്യുന്നത് മൂലം മുഖക്കുരു വരാതെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും .ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ആസിഡ് മാലിന്യങ്ങള്‍ ഇല്ലാതാക്കാനും , കരളിനെ ശുദ്ധീകരിക്കാനും , രക്തത്തിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കുന്ന എന്‍സൈമുകള്‍ ഉല്പാദിപ്പിക്കുവാനും നാരങ്ങാ നീരിന് കഴിയും.
ഇങ്ങനെ പുറംതള്ളുന്ന മാലിന്യങ്ങള്‍ ചര്‍മ്മത്തിന്റെ സുഷിരത്തിലൂടെ പുറത്തു പോവുകയും , ചര്‍മ്മം തിളക്കമുള്ളതാവുകയും ചെയ്യുന്നു . അതിനാല്‍ നാരങ്ങ നീര് ദിനവും കഴിക്കുന്നതും ചര്‍മ്മത്തില്‍ പുരട്ടുന്നതും മുഖക്കുരു വരാതിരിക്കാന്‍ സഹായകമാകും .ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മാലിന്യം നീക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണ വസ്തുവാണ് തണ്ണിമത്തന്‍ . വിറ്റാമിന്‍ എ, ബി, സി എന്നിവ അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍ , ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നത് മൂലം ചര്‍മ്മം തിളക്കമുള്ളതും മൃദുത്വമുള്ളതുമാകുന്നു .തണ്ണി മത്തന്‍ കഴിക്കുന്നത് മുഖക്കുരു പൊട്ടുന്നത് മൂലം ഉണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കാന്‍ സഹായകമാകും .തൈരില്‍ ആന്റിഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്, അതിനാല്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കാനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാതെ സൂക്ഷിക്കാനും ഇത് ഉപയോഗപ്രദമാണ്.