ആര്‍ത്തവ ദിനങ്ങളിൽ വേദനസംഹാരി ഉപയോഗിക്കുന്നുണ്ടോ ? ശാശ്വതമായ മൂന്ന് പരിഹാരങ്ങള്‍ ഇതാ!

0
404
Woman.pro
Woman.pro

സ്ത്രീ ശരീരതതിലെ ആരോഗ്യ സൂചിക കൂടിയാണ് ആര്‍ത്തവം.ആരോഗ്യമുള്ള, പ്രത്യുല്‍പാദനക്ഷതയുള്ള സ്ത്രീ ശരീരത്തില്‍ നടക്കുന്ന ഹോര്‍മോണ്‍ പ്രവര്‍്ത്തനങ്ങളുടെ ഭാഗമായാണ് ഇതു സംഭവിയ്ക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാര്‍ എന്നതിന്റെ സൂചന കൂടിയാണ് ആർ ത്തവത്തിലൂടെ സംഭവിയ്ക്കുന്നത്. ആര്‍ത്തവം നടന്നാല്‍ മാത്രമേ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജജനവും നടക്കൂ. ഇതിലൂടെയാണ് ഗര്‍ഭധാരണം നടക്കുന്നതും.

sexual-disoreder
sexual-disoreder

ആര്‍ത്തവദിനങ്ങളില്‍ ശരീരവേദനകളും വയറുവേദനകളും കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കാത്ത സ്ത്രീകള്‍ ഉണ്ടാവില്ല. വയറുവേദന, നടുവേദന, കാലുവേദന, കൈകാലുകള്‍ക്ക് മരവിപ്പും കഴപ്പും, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛര്‍ദ്ദി തുടങ്ങി ഒരാഴ്ച അവള്‍ അനുവദിക്കുന്ന ബുദ്ധിമുട്ടുകള്‍ അത്രയധികമാണ്. മൂഡ് സിംഗ്സും കൂടിയാകുമ്ബോള്‍ ആ ദിവസങ്ങള്‍ ശരിക്കും അസഹനീയമാണ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും.

Pad..
Pad..

വിഷാദവും, ദേഷ്യവും സങ്കടവും എല്ലാം കൂടി സ്വയം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലൂടെയാണ് പലരും ആര്‍ത്തവ ദിനങ്ങളില്‍ കഴിഞ്ഞുപോകുന്നത്. മിക്കവരും വേദനസംഹാരികളെയാണ് ഈ ദിവസങ്ങളില്‍ ആശ്രയിക്കുന്നത്. പക്ഷേ, ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല താനും. അതുകൊണ്ടുതന്നെ വേദനസംഹാരികളല്ലാതെയുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കുന്നവരും കുറവല്ല.

യോഗ

മാനസികവും ശാരീരികവുമായ എന്ത് അസ്വസ്ഥകള്‍ക്കും യോഗയില്‍ പരിഹാരമുണ്ടെന്നാണ് പറയാറ്. ദിവസവുമുള്ള യോഗാ പരിശീലനം ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകളെ ഒരു പരിധിവരെ കുറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2016 ല്‍ 20 ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനം പ്രകാരം മൂന്നുമാസം, ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതം യോഗ ചെയ്തത്, അവരുടെ ആര്‍ത്തവ ദിന അസ്വസ്ഥകളെ കുറച്ചെന്ന് തെളിഞ്ഞു.

ഹിറ്റിംഗ് പാഡ്

ആര്‍ത്തവ ദിനങ്ങളില്‍ വയറിന് മുകളിലായി ഹീറ്റിംഗ് പാഡ് വെച്ച്‌ ഗര്‍ഭപാത്രത്തിന് ചൂട് പിടിക്കുന്നത് മസിലുകളെ അയയ്ക്കാന്‍ സഹായിക്കും. ഇത് ആര്‍ത്തവ വേദനകളെ കുറയ്ക്കുന്നുവെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വേദനസംഹാരികളൊന്നും ഉപയോഗിക്കാതെ ചൂട് മാത്രം പിടിച്ച സ്ത്രീകള്‍ക്ക് നല്ല ഫലം ലഭിച്ചെന്നും പഠനം പറയുന്നു. 2014 ല്‍ ഫിസിയോതെറാപ്പി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ചൂട് പിടിക്കുന്നത് സ്ത്രീകളിലെ ആര്‍ത്തവ വേദന കുറയ്ക്കുന്നുവെന്ന നിരീക്ഷണം പങ്കുവെച്ചിരുന്നു.

ഹൃദയത്തെ ആരോഗ്യത്തോടെ വയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഔഷധസസ്യങ്ങളെ പരിചയപ്പെടാം

ആയുര്‍വേദ ചായകള്‍

ആര്‍ത്തവ ദിനങ്ങളില്‍ ചായ കുടിക്കുന്നത് സ്ത്രീകളിലെ ആര്‍ത്തവ വേദന കുറയ്ക്കുന്നുവെന്ന് അനുഭവസ്ഥര്‍ പലപ്പോഴും പറയാറുണ്ട്. പുതിന, ഇഞ്ചി, കുരുമുളക്, ജീരകം എല്ലാം ഉപയോഗിച്ചുള്ള ചായകള്‍ ഈ ദിവസങ്ങളിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമായി സ്ത്രീകള്‍ കുടിക്കാറുണ്ട്.