യൂട്യൂബില്‍ വമ്പൻ നേട്ടം സ്വന്തമാക്കി കെജിഎഫ് ചാപ്റ്റര്‍ ടു ടീസര്‍!

0
558
KGF-2..
KGF-2..

യൂട്യൂബില്‍ വമ്പിച്ച വിജയം കരസ്ഥമാക്കി കെജിഎഫ് ചാപ്റ്റര്‍ 2 ടീസര്‍. വീഡിയോ റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കെജിഎഫ് 2 ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ടീസറും ഇതു തന്നെ. വളരെ മികച്ച പ്രതികരണമാണ് കെജിഎഫ് ചാപ്റ്റര്‍ ടുവിന് ലഭിച്ചത്. നിലവില്‍ ബോക്‌സ് ഓഫീസിലുള്ള വലിയ ചരിത്രം സൃഷ്ടിച്ച ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കാന്‍ ഒരുങ്ങുകയണ് കെജിഎഫ്.

Yash
Yash

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ബ്രഹ്മാണ്ഡ ചലച്ചിത്രമായ ബാഹുബലിയെ പോലും മറികടന്ന് കെജിഎഫ് ചരിത്രം സൃഷ്ടിക്കും എന്നതില്‍ അതിശയിക്കാനില്ല. യാഷ് എന്ന നടന്‍ പ്രേക്ഷക മനസ്സില്‍ തരംഗം സൃഷ്ടിച്ചത് കെജിഎഫിലെ റോക്കി എന്ന കഥാപാത്രത്തിലൂടെയായിരുന്നു. ആരാധക മനസ്സില്‍ ഏറെ പ്രതീക്ഷയുണ്ടാക്കുന്ന ഒരു ചിത്രമാണ് കെജിഎഫ് 2. ടീസര്‍ പുറത്തിറങ്ങിയ അടുത്ത ദിവസം തന്നെയായിരുന്നു താരത്തിന്റെ ജന്മദിനവും ഇവ രണ്ടും ആഘോഷപൂര്‍വ്വം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ കൊണ്ടാടി. തെന്നിന്ത്യയില്‍ തരംഗമായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണ് കെജിഎഫ് 2.

KGF2
KGF2

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് യാഷാണ്. കന്നഡയില്‍ നിര്‍മിക്കുന്ന ഈ ചിത്രം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങും. ചിത്രത്തില്‍ വില്ലന്‍ വേഷമായ അധീരയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ് . ശ്രീനിധി ദേശായ്, ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടന്‍ഡന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പുക്കുന്നു.