ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാൻ നാസയും നോക്കിയയും

0
536
Nasa.jp
Nasa.jp

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ, വിജയകരമായ അനേകം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും രൂപംനല്കുകയും ചെയ്തിട്ടുണ്ട്.വയർലസ് ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഫിന്നിഷ് ബഹുരാഷ്ട്ര കോർപറേഷനാണ്‌ നോക്കിയ കോർപറേഷൻ. 2007-ലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിറ്റുകൊണ്ടിരുന്നത് നോക്കിയ കോർപറേഷനാണ്.

ബഹിരാകാശ ഏജന്‍സിയായ നാസയും ഇലക്‌ട്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയും ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിലും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി 1.41 കോടി ഡോളറാണ് നാസ അനുവദിച്ചത്.

Nasa
Nasa

ഈ നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെല്‍ ലാബ്‌സ് പങ്കാളിയാകുമെന്ന് നാസ വ്യക്തമാക്കി. ബഹിരാകാശത്ത് 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് സ്ഥാപിക്കുകയാണ് നോക്കിയയുടെ ഉദ്യമം. ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് നിര്‍മിച്ച്‌ വിന്യസിക്കാനും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ ആരംഭിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി തങ്ങളുടെ നൂതന കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തുമെന്ന് ബെല്‍ ലാബ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.

Nokia
Nokia

ഉയര്‍ന്ന താപനില, റേഡിയേഷന്‍, ശൂന്യാകാശ സാഹചര്യങ്ങള്‍, വിക്ഷേപണത്തിനും ലാന്റിങിനുമിടിയില്‍ ഉണ്ടാകുന്ന ശക്തമായ കമ്ബനങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനായി എല്‍ടിഇ നെറ്റ് വര്‍ക്ക് പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുണ്ടെന്നും ബെല്‍ ലാബ്‌സ് പറഞ്ഞു. ചന്ദ്രനില്‍ മനുഷ്യന്‍്റെ സ്ഥിര സാന്നിധ്യം ഉറപ്പുവരുത്തി ഒരു ഗവേഷണ ആസ്ഥാനം സ്ഥാപിക്കുകയാണ് നാസയുടെ ലക്ഷ്യം.