ഹെ​ല്‍​മെ​റ്റ് വെ​ക്കാ​തെ​യും മ​ദ്യ​പി​ച്ചും സ്​കൂട്ടര്‍ സ്​റ്റാര്‍ട്ട് ചെയ്യാൻ നോക്കിയാൽ ഇനി ആകില്ല ,നൂതന സംവിധാനവുമായി ഒരു വിദ്യാര്‍ഥി

0
632
helmet
helmet

​മദ്യ​പി​ച്ചും ഹെ​ല്‍​മെ​റ്റ് വെ​ക്കാ​തെ​യും സ്​​കൂ​ട്ട​ര്‍ സ്​​റ്റാ​ര്‍​ട്ട് ചെ​യ്യാ​ന്‍ പ​റ്റാ​ത്ത സം​വി​ധാ​ന​മാ​ണ് മ​ട്ടാ​ഞ്ചേ​രി, ചു​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ എ​ഡോ​ണ്‍ ജോ​യി എ​ന്ന 18കാ​ര​ന്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ചി​പ്പി​ലേ​ക്ക് റൈ​റ്റ് ചെ​യ്ത് പി.​സി.​ബി​യു​മാ​യി ബ​ന്ധി​പ്പി​ച്ച്‌ സ്കൂ​ട്ട​റി​െന്‍റ പെ​ട്ടി​യി​ല്‍ സൂ​ക്ഷി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ് ഇ​തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് ഹെ​ല്‍​മ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രി​ക്ക​യാ​ണ്.

scooter and helmet
scooter and helmet

അ​തു​കൊ​ണ്ട് ത​ന്നെ ഹെ​ല്‍​മ​റ്റ് ത​ല​യി​ലി​ല്ലെ​ങ്കി​ല്‍ വ​ണ്ടി സ്​​റ്റാ​ര്‍​ട്ടാ​കി​ല്ല. മ​ദ്യ​ത്തി​െന്‍റ മ​ണം ഹെ​ല്‍​മ​റ്റി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ലും വ​ണ്ടി സ്​​റ്റാ​ര്‍​ട്ട് ആ​കി​ല്ല. ഇ​തി​നാ​യി പ്ര​ത്യേ​ക സെ​ന്‍​സ​ര്‍ ഹെ​ല്‍​മ​റ്റി​ല്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ 6,500 രൂ​പ​യാ​ണ് ചെ​ല​വ്​ . കൂ​ടു​ത​ല്‍ നി​ര്‍​മി​ക്കു​മ്ബോ​ള്‍ ചെ​ല​വ് കു​റ​യും.​പേ​റ്റ​ന്‍​റ് എ​ടു​ക്ക​ണ​മെ​ന്ന​താ​ണ് ആ​ഗ്ര​ഹ​മെ​ന്ന് എ​ഡോ​ണ്‍ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ഇ​തു മാ​ത്ര​മ​ല്ല അ​ഡോ​ണി​െന്‍റ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍.

ഫോ​ണി​ല്‍ ഒ​രു​ക്കി​യ ആ​പ് പ്ര​കാ​ര​വും വ​ണ്ടി സ്​​റ്റാ​ര്‍​ട്ട് ചെ​യ്യാ​നും ഓ​ഫാ​ക്കാ​നും സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. വ​ണ്ടി എ​വി​ടെ​യാ​ണെ​ങ്കി​ലും ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വാ​ഹ​നം എ​വി​ടെ​യെ​ങ്കി​ലും അ​പ​ക​ട​ത്തി​ല്‍​പെ​ട്ടാ​ല്‍ വി​വ​രം എ​സ്.​എം.​എ​സ് സ​ന്ദേ​ശം ഫോ​ണി​ല്‍ വ​രു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ആ​പ്പും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

john
john

ചു​ള്ളി​ക്ക​ല്‍ കീ​നേ​ഴ്‌​സി​ല്‍ ജോ​യി പോ​ള്‍-​ഡീ​ന  ദമ്പതി​ളു​ടെ മ​ക​നാ​ണ് എ​ഡോ​ണ്‍. ഇ​രു​വ​രും അ​ധ്യാ​പ​ക​രാ​യി​രു​ന്നു. ക​ണ്ണ​മാ​ലി ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ​ത്താം​ത​രം വ​രെ പ​ഠി​ച്ച അ​ഡോ​ണ്‍ ക​ലൂ​ര്‍ മോ​ഡ​ല്‍ ടെ​ക്നി​ക്ക​ല്‍ സ്കൂ​ളി​ലാ​ണ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​ഠ​നം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഇ​ല​ക്​​ട്രോ​ണി​ക് എ​ന്‍​ജി​നീ​യ​റി​ങ്​ ചെ​യ്യ​ണ​മെ​ന്നാ​ണ് ല​ക്ഷ്യം.