തണുപ്പുകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മൂന്ന് ഭക്ഷണങ്ങള്‍!

0
467
Food-Eating...
Food-Eating...

ശക്തിയായി നിൽക്കുന്ന കോവിഡ്  വൈറസിനെ ചെറുക്കാന്‍ പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച്‌ രോഗപ്രതിരോധശേഷി കൂട്ടം . പ്രത്യേകിച്ച്‌ ഈ തണുപ്പുകാലത്ത് പ്രതിരോധശേഷിയുടെ പ്രാധാന്യം വളരെ കൂടുതലാണ്. വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാന്‍ കഴിക്കേണ്ടത്.

Eating Food
Eating Food

ഈ തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രോട്ടീനും ഫൈബറും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ ഇവ രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയെ തടയാനും ഒരു പരിധി വരെ ഇത്തരം നട്സിന് കഴിയുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

രണ്ട്…

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇഞ്ചി ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ഇഞ്ചി ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

മൂന്ന്…

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഭക്ഷണമാണ് ഓറഞ്ച്. കൂടാതെ പേരയ്ക്ക, നാരങ്ങ, കിവി എന്നിവയും കഴിക്കുന്നത് നല്ലതാണ്.