മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും അഭിനേതാവുമാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ അവസരം നിഷേധിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ പ്രതി സ്ഥാനത്ത് തുറന്ന് കേട്ട മറ്റൊരു പേരായിരുന്നു നടി കെ പി സി ലളിതയുടേത്.
ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്ബ് കെപിഎസി ലളിതയെ രൂക്ഷമായി വിമർശിച്ച് ആര്‍.എല്‍.വി.രാമകൃഷ്ണന്റെ കുറിപ്പായിരുന്നു അതിന് ആധാരം. ഭരതനാട്യം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചു എന്നാരോപിച്ച് രാമകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. സ്ത്രീ അല്ലെന്ന കാരണത്താല്‍ സംഗീത നാടക അക്കാദമി ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ തനിക്ക് വേദി നിഷേധിച്ചു എന്നായിരുന്നു രാമകൃഷ്ണന്റെ ആരോപണം. ഇതിനെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആശുപത്രിയിൽ കഴിയുന്ന രാമൃഷ്ണന്റെ മൊഴിയാണ് ഇപ്പോൾ പുറത്ത് വരുന്നത് . ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന രാമൃഷ്ണന്റെ മൊഴി പലിസ് രേഖപ്പെടുത്തി.മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ പൊലീസിനോട് പറഞ്ഞു.ആരുടെ പേരും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.