പുതിയ സ്വകാര്യത നയം മാറ്റത്തില്‍ വാട്സ്ആപ് ഇന്ത്യക്കാര്‍ക്ക് സേവനം നല്‍കുന്നത് യൂറോപ്യന്‍ ഉപയോക്താക്കളില്‍നിന്ന് വളരെ വ്യത്യസ്തമായിയാണ്.കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈകോടതിയില്‍. വാട്സ്ആപ്പിെന്റ പുതിയ സ്വകാര്യതനയം മാറ്റത്തില്‍ ഡല്‍ഹി സ്വദേശിയായ അഭിഭാഷകന് നല്കിയ ഹരജിയില്‍ കോടതി കേന്ദ്രത്തിെന്റ വിശദീകരണം തേടിയതിലാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ ഇക്കാര്യം അറിയിച്ചത്.
യൂറോപ്പിലെ ഉപഭോക്താക്കള്‍ക്ക് പുതിയ നയംമാറ്റം അംഗീകരിക്കാനും നിരാകരിക്കാനും അവസരം നല്കുന്നുണ്ടെങ്കില് ഇന്ത്യയില്‍ തിരഞ്ഞെടുക്കാനുള്ള അനുമതിയില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. അതേസമയം, ജനുവരി 18ന് പറഞ്ഞപോലെ അവരുടെ സ്വകാര്യത നയപരിഷ്കാരങ്ങള്‍ ഇഷ്ടമായില്ലെങ്കില്‍ ആപ്പ് ഉപേക്ഷിക്കാമെന്നു തന്നെയാണ് ഇത്തവണയും പറയാനുള്ളതെന്ന് ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ പറഞ്ഞു.
”വാട്സ്ആപ് സ്വകാര്യ ആപ്പാണ്. ഇത് ഡൗണ്‍ലോഡ് ചെയ്യണോ വേണ്ടയോ എന്നത് ഓരോരുത്തര്‍ക്കും തീരുമാനിക്കാം. ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധമല്ല. എല്ലാ ആപ്പുകള്‍ക്കും വാട്സ്ആപ്പിനെ പോലെയുള്ള നിബന്ധനകള്‍ തന്നെയാണ് നിലവിലുള്ളത്. എന്തിനാണ് ഹരജിക്കാരന് വാട്സ്ആപ്പിെന്റ പുതിയ പോളിസിയെ കോടതിയില്‍ ചോദ്യം ചെയ്യുന്നത്”- കോടതി ചോദിച്ചു. ഹരജിക്കാരന് ഉയര്‍ത്തിയ പരാതികള്‍ പാര്‍ലമെന്റ് ചര്ച്ചചെയ്യാന്പോകുന്ന വ്യക്തിവിവര സംരക്ഷണ ബില്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് വാട്സ്ആപ്പിനുവേണ്ടി കോടതിയില്‍ ഹാജരായത്. പോളിസി മാറ്റം സര്‍ക്കാറുമായി ചര്‍ച്ചചെയ്യുമെന്ന് കപില്‍ സിബല്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് ഇക്കാര്യം വീണ്ടും കോടതി പരിഗണിക്കും. ഉപയോക്താക്കളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ പോളിസിമാറ്റം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്ന നിലപാടില്‍നിന്ന് നേരേത്ത വാട്സ്ആപ് പിന്മാറിയിരുന്നു.