വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് കുവൈത്തിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെ 25,000 പേരാണ് പിടിയിലായത് .കുവൈത്തിലേക്ക് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വരാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.ഒരു പ്രാവിശ്യം നാടുകടത്തപ്പെട്ടവര്‍ മറ്റൊരു പാസ്പോര്ട്ടില് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ 2011ല്‍ വിമാനത്താവളത്തിലും കര അതിര്‍ത്തികളിലും വിരലടയാളം രേഖപ്പെടുത്തുന്ന സംവിധാനം ആരംഭിച്ചതിനുശേഷമുള്ള കണക്കാണിത്.
കുവൈത്തില്‍നിന്ന് 1992 മുതല്‍ ഇതുവരെ എട്ടുലക്ഷം വിദേശികളെ നാടുകടത്തി.22 രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് നാടുകടത്തിയത്.തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവര്‍, താമസരേഖകള്‍ ഇല്ലാത്തവര്‍, വിവിധ കേസുകളില്‍ കോടതി നാടുകടത്തല്‍ വിധിച്ചവര്, ക്രിമിനല്‍ കേസുകളില്‍ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ എന്നിവരെയാണ് കുവൈത്തില്‍നിന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ഗുരുതര ഗതാഗതനിയമലംഘനം നടത്തിയവര്‍, സാമ്ബത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവര്‍, യാചകര്‍ എന്നിവരും പട്ടികയിലുണ്ട്.
വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് നാടുകടത്തിയശേഷം അനധികൃതമായി തിരികെയെത്താന്‍ ശ്രമിക്കുമ്പോൾ പിടിയിലായത്. ഇവരെ വീണ്ടും നാടുകടത്തുകയാണ് ചെയ്യുന്നത്. ഇത് സര്‍ക്കാറിന് അധിക ബാധ്യതയാണ്. നാടുകടത്താനുള്ള ചെലവ് അതത് രാജ്യങ്ങളുടെ എംബസിയില്‍നിന്ന് ഇൗടാക്കണമെന്ന ആവശ്യം വിവിധ പാര്‍ലമെന്റ് അംഗങ്ങള്‍ ഇതിനകം ഉന്നയിച്ചിട്ടുണ്ട്.