വ്യാജ പാസ്​പോര്‍ട്ട്, കുവൈറ്റിൽ പിടിയിലായത്​ 25,000 പേര്‍

0
306
Kuwait,,,
Kuwait,,,

വ്യാജ പാസ്​പോര്‍ട്ട്​ ഉപയോഗിച്ച്‌​ കുവൈത്തിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെ 25,000 പേരാണ് പിടിയിലായത് .കുവൈത്തിലേക്ക്​ വ്യാജ പാസ്​പോര്‍ട്ട്​ ഉപയോഗിച്ച്‌​ വരാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.​ഒരു പ്രാവിശ്യം നാടുകടത്തപ്പെട്ടവ​ര്‍ മറ്റൊരു പാസ്​പോര്‍ട്ടില്‍ രാജ്യത്തേക്ക്​ പ്രവേശിക്കുന്നത്​ തടയാന്‍ 2011ല്‍ വിമാനത്താവളത്തിലും കര അതിര്‍ത്തികളിലും വിരലടയാളം രേഖപ്പെടുത്തുന്ന സംവിധാനം ആരംഭിച്ചതിനുശേഷമുള്ള കണക്കാണിത്​.

Fake Passport
Fake Passport

കുവൈത്തില്‍നിന്ന്​ 1992 മുതല്‍ ഇതുവരെ എട്ടുലക്ഷം വിദേശികളെ നാടുകടത്തി.22 രാജ്യങ്ങളില്‍നിന്നുള്ളവരെയാണ്​ നാടുകടത്തിയത്​.തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവര്‍, താമസരേഖകള്‍ ഇല്ലാത്തവര്‍, വിവിധ കേസുകളില്‍ കോടതി നാടുകടത്തല്‍ വിധിച്ചവര്‍, ക്രിമിനല്‍ കേസുകളില്‍ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ എന്നിവരെയാണ് കുവൈത്തില്‍നിന്ന്​ സ്വന്തം നാടുകളിലേക്ക് ​തിരിച്ചയച്ചത്​. ഗുരുതര ഗതാഗതനിയമലംഘനം നടത്തിയവര്‍, സാമ്ബത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവര്‍, യാചകര്‍ എന്നിവരും പട്ടികയിലുണ്ട്​.

Fake...
Fake…

വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്​. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്​ നാടുകടത്തിയശേഷം അനധികൃതമായി തിരികെയെത്താന്‍ ശ്രമിക്കു​മ്പോൾ പിടിയിലായത്​. ഇവരെ വീണ്ടും നാടുകടത്തുകയാണ്​ ചെയ്യുന്നത്​. ഇത്​ സര്‍ക്കാറിന്​ അധിക ബാധ്യതയാണ്​. നാടുകടത്താനുള്ള ചെലവ്​ അതത്​ രാജ്യങ്ങളുടെ എംബസിയില്‍നിന്ന്​ ഇൗടാക്കണമെന്ന ആവശ്യം വിവിധ പാര്‍ലമെന്‍റ്​ അംഗങ്ങള്‍ ഇതിനകം ഉന്നയിച്ചിട്ടുണ്ട്​.