എല്ലാ ജീവജാലങ്ങളുടേയും ശാരീരിക പ്രവര്‍ത്തനങ്ങളേയും സ്വഭാവത്തേയും എല്ലാം നിയന്ത്രിക്കുന്നത് അവരുടെ കോശങ്ങളിലുള്ള ചില പ്രത്യേക പ്രോട്ടീനുകളാണ്. അവയെ ജീന്‍ അഥവാ ജനിതകം എന്ന് വിളിക്കുന്നു. ഇവയ്ക്ക് ഘടനാപരമായോ പ്രവര്‍ത്തനപരമായോ ഉണ്ടാകുന്ന മാറ്റങ്ങളാണ് ജനിതക മാറ്റങ്ങള്‍ എന്നറിയപ്പെടുന്നത്.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജനിതക വൈകല്യം ബാധിച്ച ഒരാൾ അഭിനയിക്കുന്ന ചിത്രമാണ് തിരികെ. ജോര്‍ജ് കോര, സാം സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന് വലിയ ഒരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയില്‍ ജനിതക വൈകല്യം ബാധിച്ച ഒരാള്‍ നായകനാവുന്ന ആദ്യ ചിത്രം . ഇരുപത്തിയൊന്നുകാരന്‍ ഗോപികൃഷ്ണന്‍ ആണ് സിനിമയില്‍ നായകനായി എത്തുന്നത്.അഭിനയത്തിന് വൈകല്യം ഒരു തടസ്സമല്ലെന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ നൽകുന്നത്.
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോര്‍ജ് കോര തന്നെയാണ്. നിവിന്‍ പൊളി ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിന്റെ സഹഎഴുത്തുകാരില്‍ ഒരാളായിരുന്നു ജോര്‍ജ് കോര. കൂടാതെ പ്രേമം എന്ന സിനിമയില്‍ മേരിയുടെ കാമുകനായി എത്തിയതും ജോര്‍ജ് കോര ആയിരുന്നു. ചെറുപ്പത്തില്‍ പരസ്പരം വേര്‍പിരിഞ്ഞു പോയ രണ്ട് സഹോദരങ്ങളുടെ കഥയാണ് ‘തിരികെ’ പറയുന്നത്. മൂത്ത സഹോദരനായി ഗോപാലകൃഷ്ണനും ജോര്‍ജ് കോര ഇളയ സഹോദരനായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്.