എട്ട് വര്‍ഷം നീണ്ട പ്രണയം, വിവാഹത്തിന് വിസമ്മതിച്ചു, കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി കാമുകി

0
387
Acid-Attack....
Acid-Attack....

ത്രിപുരയിലാണ് സംഭവം. വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലെന്ന് പറഞ്ഞ  യൂവാവിന് നേരെ രോഷാകുലയായി  യുവതി ആസിഡ് ഒഴിച്ചു. ഗുരുതരാവസ്ഥയിലായ യുവാവ് അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഒക്ടോബര്‍ 19നാണ് സംഭവം നടന്നത്. ബിനിത സാന്താള്‍ എന്ന യുവതിയാണ് കാമുകന് നേരെ ആസിഡൊഴിച്ചത്. ബിനിതയും കാമുകനും ഖോവായ് ജില്ലയിലെ ഒരേ ഗ്രാമമായ ബെല്‍ചാറയില്‍ നിന്നുള്ളവരാണ്.

കഴിഞ്ഞ എട്ട് വര്‍ഷമായി യുവാവും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍, അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ ബിനിത തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹത്തിന് താല്‍പര്യമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെയാണ് യുവാവിന് നേരേ വീട്ടില്‍ക്കയറി ആസിഡ് ആക്രമണം നടത്തിയത്.

Acid-Attack
Acid-Attack

പ്രണയത്തിലായിരുന്ന യുവാവും ബിനിതയും നേരത്തെ പൂനെയില്‍ ഒരുമിച്ച്‌ താമസിച്ചിരുന്നു. കോവിഡ് മൂലം കഴിഞ്ഞ സെപ്തംബറില്‍ ഇരുവരും സ്വന്തം വീടുകളില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.വീട്ടില്‍ തിരിച്ചെത്തിയ യുവാവ് ബിനിതയെ അവഗണിക്കുകയും ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായി ഖൊവായി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തന്നെ അവഗണിക്കാന്‍ തുടങ്ങിയതോടെ കാമുകനെ എങ്ങിനെയെങ്കിലും കാണണമെന്ന് യുവാവിന്‍റെ സഹോദരന്‍ സുമന്‍ സാന്തലിനോട് ആവശ്യപ്പെട്ടു. ആസിഡും കയ്യില്‍ കരുതിയാണ് ബിനിത കാമുകനെ കാണാനെത്തിയത്. ഇരുവരും തമ്മില്‍ വഴക്കായപ്പോള്‍ കയ്യില്‍ കരുതിയിരുന്ന ആസിഡ് യുവാവിന്‍റെ മുഖത്തേക്ക് ഒഴിച്ച്‌ ഓടിപ്പോവുകയായിരുന്നു.

Acid Attack
Acid Attack

ഒക്ടോബറില്‍ മാത്രം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ആസിഡ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച ഹരിയാനയിലെ പാനിപ്പത്തില്‍ 37കാരിക്ക് നേരെ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേര്‍ ആസിഡ് ഒഴിച്ചിരുന്നു. യുപിയിലെ ഗോണ്ട ജില്ലയില്‍ രണ്ട് ദലിത് സഹോദരിമാരും ആസിഡ് ആക്രമണത്തിന് ഇരയായിരുന്നു.