മെയ്‌വഴക്കത്തിൽ സംയുക്തയെ തോൽപ്പിക്കാൻ ആരെങ്കിലും കാണുവോ ? അത്ഭുത തന്നെന്ന് ആരാധകർ

0
366
Samyukthavarma..new-image
Samyukthavarma..new-image

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ‘മഴ’, ‘മേഘമല്‍ഹാര്‍’, ‘മധുരനൊമ്ബരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ ഇരുവരും ഒന്നിച്ച്‌ എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടം കവരാന്‍ ഇരുവര്‍ക്കും കഴിഞ്ഞു.

Samyukthavarma.P
Samyukthavarma.P

സംയുക്ത വര്‍മ്മ വിവാഹശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തെങ്കിലും സംയുക്തയുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും പ്രേക്ഷകര്‍ക്ക് താല്‍പ്പര്യമാണ്. യോഗയില്‍ ഏറെ താല്‍പ്പര്യമുള്ള സംയുക്ത ഇടയ്ക്കിടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ”ഉര്‍ധവ ധനുരാസനം’ എന്ന യോഗമുറ പരിശീലിക്കുന്നതിന്റെ വീഡിയോ ആണ് സംയുക്ത ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

Samyukthavarma.image.yoga.j
Samyukthavarma.image.yoga.j

ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും ഒരു ചോദ്യമെങ്കിലും സംയുക്തയുടെ വിശേഷങ്ങളെ കുറിച്ചാവും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വനിത മാഗസിനു നല്‍കിയ സംയുക്തയുടെ അഭിമുഖവും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്നിരുന്നു. ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് സംയുക്ത നല്‍കിയത്. “ട്രോളുകളും ഹേറ്റേഴ്സുമില്ലെങ്കിലും ആവശ്യത്തില്‍ കൂടുതല്‍ ഗോസിപ്പുകളുണ്ട്. അതൊന്നും ഞങ്ങള്‍ കാര്യമായി എടുക്കാറില്ല. പിന്നെ എന്നെ ട്രോളാന്‍ എനിക്ക് വേറെയാരും വേണ്ട, വീട്ടില്‍ തന്നെയുണ്ട്. എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക.

Samyukthavarma..new
Samyukthavarma..new

ഒരു വലിയ കമ്മലിട്ടാല്‍ ചോദിക്കും, ‘ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?’. അതുപോലെ മുടിയൊന്ന് പുതിയ സ്റ്റൈലില്‍ കെട്ടിയാല്‍ ‘തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്’ എന്നാവും. ഇതൊക്കെ സ്ഥിരം പരിപാടികളാണ്. ഭാവനയുടെ വിവാഹത്തിന് ഞാനൊരു വലിയ കമ്മല്‍ ഇട്ടിരുന്നു, ആ ചിത്രം കുറേ ട്രോളുകള്‍ വാരിക്കൂട്ടി. ഞങ്ങള്‍ അതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു. പിന്നെ ഹേറ്റേഴ്സ്, അങ്ങനെ ശത്രുക്കളെ ഉണ്ടാക്കാന്‍ മാത്രം ഞങ്ങള്‍ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ.

Samyukthavarma.image.yoga
Samyukthavarma.image.yoga

എനിക്കിപ്പോള്‍ ഒന്നും നെഗറ്റീവില്ല. എല്ലാത്തിലും പോസിറ്റീവ് മാത്രമേ കാണാറുള്ളൂ,” സംയുക്ത പറയുന്നു.ലോക്ക്ഡൗണ്‍ കാലത്ത് സിനിമകളെല്ലാം നിര്‍ത്തിവച്ചതോടെ മകന്‍ ദക്ഷിനൊപ്പം ഗാര്‍ഡനിങ്ങിലും പെയിന്റിങ്ങിലും വീട്ടിലെ അറ്റക്കുറ്റപ്പണികളിലുമെല്ലാം മുഴുകുകയാണ് മലയാളത്തിന്റെ പ്രിയനടന്‍ ബിജു മേനോന്‍. ബിജുമേനോന്റെ ലോക്ക്ഡൗണ്‍ ദിനങ്ങളുടെ വിശേഷങ്ങള്‍ സംയുക്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.