അനുദിനം വർദ്ധിക്കുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കുവാൻ വേണ്ടി വ്യാപാര മേഖലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അനുമതി തേടി ഡല്‍ഹി സര്‍ക്കാര്‍ . ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് നിര്‍ദേശം അയയ്ക്കും.ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്നും ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അനുവാദം തേടിയത്.
വിവാഹചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട് . നേരത്തെ 200 അതിഥികള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ നിലവില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിവാഹ സീസണ്‍ കണക്കിലെടുത്ത് ദില്ലി സര്‍ക്കാര്‍ 200 അതിഥികളെ വിവാഹ ചടങ്ങുകളില്‍ അനുവദിച്ചിട്ടുണ്ട്.
മുന്‍പ് ഇത് 50 ആയിരുന്നു. അടുത്തിടെ കൊറോണ കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന കണക്കിലെടുത്താണ് ദില്ലി സര്‍ക്കാര്‍ ഈ ഇളവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കെജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ദില്ലിയില്‍ പോസിറ്റീവ് നിരക്ക് സ്ഥിരമായി 11 ശതമാനത്തിന് മുകളിലാണ്. നിരക്ക് 15 ശതമാനം കടന്ന ദിവസങ്ങളുമുണ്ട്. സെപ്റ്റംബറില്‍ ഇത് ആറ് ശതമാനമായി കുറഞ്ഞിരുന്നു.