തദ്ദേശ തിരഞ്ഞെടുപ്പ് ബാധകമല്ലാത്ത കണ്ണൂരിലെ ഒരു പ്രദേശം

0
389
Kannur-Election...
Kannur-Election...

കണ്ണൂർ ജില്ലയിലെ ഈ പ്രദേശത്തുള്ളവർക്ക് നിയമസഭ, ലോക്‌സഭ തിര ഞ്ഞെടുപ്പുകളില്‍​ വോട്ടവകാശമുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുമാത്രം ഇവര്‍ക്ക്​ ബാധകമല്ല. സംസ്​ഥാനത്തെ തന്നെ ഏക ക​േന്‍റാണ്‍മെന്‍റ്​ പ്രദേശമായ കണ്ണൂര്‍ ക​േന്‍റാണ്‍മെന്‍റാണത്​. നഗരത്തിനുള്ളില്‍ തന്നെയാണ്​ കേന്ദ്രസര്‍ക്കാറിന്​ കീഴിലുള്ള കണ്ണൂര്‍ ക​േന്‍റാണ്‍മെന്‍റ്​ പ്രദേശം സ്​ഥിതി ചെയ്യുന്നത്​. സംസ്​ഥാന​ത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്​ സമാനമായി ക​േന്‍റാണ്‍മെന്‍റ്​ ബോര്‍ഡിനുള്ളത്​​ പ്രാദേശിക സ്വയം ഭരണാധികാരമാണ്​. കണ്ണൂര്‍ നഗരസഭയുടെ ഭാഗമായിരുന്ന ബര്‍ണശ്ശേരിയെ വേര്‍പെടുത്തി 1938 ജനുവരി ഒന്നിനാണ് കണ്ണൂര്‍ ക​േന്‍റാണ്‍മെന്‍റ്​ രൂപവത്​കരിച്ചത്.

എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്കാണ്​ പ്രദേശത്തി​െന്‍റ ഭരണ ചുമതല. സ്വാതന്ത്ര്യത്തിനു ശേഷം പ്രദേശം തീര്‍ത്തും സൈന്യത്തി​െന്‍റ നിയന്ത്രണത്തിലാണ്​. ജില്ലയിലെതന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കണ്ണൂര്‍ സെന്‍റ്​ ആഞ്ചലോസ് കോട്ട ക​േന്‍റാണ്‍മെന്‍റിന്​​ കീഴിലാണ്​ വരുക. പയ്യാമ്പലം ബീച്ചി​െന്‍റ ഒരുഭാഗവും സെന്‍റ്​ ആഞ്ചലോസ് കോട്ടയും ഉള്‍പ്പെടുന്നതിനാല്‍ നഗര മധ്യത്തിലെ വിലപിടിപ്പുള്ള ഭൂമി ക​േന്‍റാണ്‍മെന്‍റ്​ പ്രദേശത്താണ്. ക​േന്‍റാണ്‍മെന്‍റ്​ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പി​െന്‍റ ആസ്ഥാനം ബര്‍ണശ്ശേരിയിലാണ്.

Kannur...
Kannur…

2020 ഫെബ്രുവരിയില്‍ ഭരണസമിതി കാലാവധി പൂര്‍ത്തിയായെങ്കിലും മറ്റു ക​േന്‍റാണ്‍മെന്‍റ്​ പ്രദേശങ്ങളുടെ കൂടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ ആറുമാസം കാലാവധി നീട്ടുകയായിരുന്നു. ആഗസ്​റ്റ്​ 10ന്​ കാലാവധി അവസാനിച്ചെങ്കിലും കോവിഡ് കാരണം വീണ്ടും ആറുമാസംകൂടി കാലാവധി നീട്ടി. 2021 ഫെബ്രുവരിയോടെ പ്രദേശം വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കടക്കും.

5000 പേരാണ് പ്രദേശത്തെ താമസക്കാര്‍. ഇതില്‍ 2000 പേര്‍ പൂര്‍ണമായും മലയാളി കുടുംബങ്ങളാണ്. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ഇവിടെയും തിരഞ്ഞെടുപ്പ് നടക്കുക. ആറു വാര്‍ഡുകളിലായി വിവിധ പാര്‍ട്ടികള്‍ മത്സരിത്തിനിറങ്ങും. നിലവില്‍ ആറു വാര്‍ഡുകളില്‍ അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരു സീറ്റില്‍ സി.പി.എമ്മിനാണ് വിജയം. ബോര്‍ഡ് വൈസ് പ്രസിഡന്‍റ്​ സ്ഥാനം തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കായിരിക്കും. സാധാരണ തെരഞ്ഞെടുപ്പ്​ രീതി പ്രകാരം ബാലറ്റ്​ സംവിധാനത്തിലൂടെയാണ്​ ബോര്‍ഡ്​ തെരഞ്ഞെടുപ്പ്​ നടക്കുക. ലോക്​സഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലാണ്​ പ്രദേശം ഉള്‍പ്പെടുന്നത്​.

Kannur.image
Kannur.image

ബോര്‍ഡി​െന്‍റ 12 അംഗ ഭരണസമിതി കമ്മിറ്റിയില്‍ ആറുപേര്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും അഞ്ചു​േപര്‍ ആര്‍മിയില്‍ നിന്നുള്ളവരും ഒരാള്‍ ജില്ല കലക്ടറുടെ പ്രതിനിധിയുമായിരിക്കും.കേണല്‍ പുഷ്‌പേന്ദ്ര ജിന്‍ക്വന്‍ പ്രസിഡന്‍റും മോണിക്ക ദേവഗുഡി സെക്രട്ടറിയുമായ ഭരണ സമിതിയാണ്​ നിലവില്‍ ക​േന്‍റാണ്‍മെന്‍റ്​ ബോര്‍ഡ്​ ഭരണസമിതി. കേണല്‍ പി. പത്മനാഭനാണ്​ വൈസ് പ്രസിഡന്‍റ്​. രതീഷ് ആന്‍റണി, വി. ആന്‍ഡ്രൂസ്, ദീപ ബൈജു, ഷീബ ഫെര്‍ണാണ്ടസ്, കെ. ജിഷ കൃഷ്ണന്‍ എന്നിവരാണ്​ ഭരണസമിതി അംഗങ്ങള്‍​.