ലോകസിനിമയുടെ വസന്തവുമായി അജ്​യാല്‍ ചലച്ചിത്രമേള തുടങ്ങി

0
476
DFI,,,,
DFI,,,,

ഈ പ്രാവിശ്യത്തെ അജ്​യാൽ ചലച്ചിത്രമേള തുടക്കമായി.ദോഹ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട് (ഡി.എഫ്​.ഐ) അവതരിപ്പിക്കുന്ന അജ്​യാൽ ചലച്ചിത്രമേളയുടെ പ്രഥമ ഹൈബ്രിഡ് എഡിഷനിൽ 46 രാജ്യങ്ങളിൽനിന്നായി പ്രദർശനത്തിനെത്തുന്നത് 80 ചിത്രങ്ങൾ. 22 ഫീച്ചർ ഫിലിമുകളും 58 ഹ്രസ്വ ചിത്രങ്ങളുമാണ് മേളയിൽ പ്രദർശിപ്പിക്കുകയെന്ന് വാർത്തസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

അറബ് ലോകത്തുനിന്ന്​ 31 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വനിത ചലച്ചിത്ര നിർമാതാക്കളുടെ 30 ചിത്രങ്ങളും ദോഹ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടി​െൻറ പിന്തുണയോടെ നിർമിച്ച 24 ചിത്രങ്ങളും മേളയിൽ എത്തുന്നുണ്ട്.നവംബർ എട്ടു മുതൽ 23 വരെ കതാറയിലാണ്​ എട്ടാമത് അജ്​യാൽ ചലച്ചിത്രമേള നടക്കുക. കോവിഡ് -19 സാഹചര്യത്തിൽ അധിക പരിപാടികളും ഒൺലൈൻ വഴിയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്​. വിർച്വലായും നേരിട്ടുമുള്ള രീതിയിലുള്ള വൈവിധ്യമാർന്ന രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.

DFI
DFI

ഇറ്റലിയിലെ ഗിഫോനി ഫിലിം ഫെസ്​റ്റിവൽ മേധാവിയും സ്​ഥാപകനുമായ ക്ലോഡിയോ ഗുബിട്ടോസി, ഇന്ത്യൻ നടനും മനുഷ്യാവകാശ പ്രവർത്തകനുമായ കുനാൽ കപൂർ, ബോസ്​നിയൻ നടൻ ഗോരാൻ ബോദ്ഗാൻ, അമേരിക്കൻ ഹാസ്യനടൻ സാക് വുഡ്സ്​ എന്നിവർ ഇത്തവണ അജ്​യാലിലെത്തുന്നുണ്ട്. വിഖ്യാത ഇറാനിയൻ സംവിധായകനായ മാജിദ് മജീദിയുടെ സൺ ചിൽഡ്രനാണ് ഉദ്ഘാടന ചിത്രം.

കോവിഡ്​ സാഹചര്യത്തിൽ സിനിമ ആസ്വാദകർക്കായി സുരക്ഷിതമായ മേളയാണ്​ ഇത്തവണ ഒരുക്കുകയെന്ന്​ ഫെസ്​റ്റിവെൽ ഡയറക്​ടറും ഡി.എഫ്​.ഐ സി.ഇ.ഒയുമായ ഫത്​മ ഹസൻ അൽറുമൈഹി പറയുന്നു. യുവ ജൂറിമാരുടെ സുരക്ഷക്കും മറ്റുമായി ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ്​ ഡി.എഫ്​.ഐ പ്രവർത്തിക്കുന്നത്​. സിനിമപ്രദർശനം കാണാനെത്തുന്നവരെ കർശനമായ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ പ്രവേശിപ്പിക്കുക.

Ajayal
Ajayal

ഇഹ്​തിറാസ്​ ആപ്പിൽ പച്ച സ്​റ്റാറ്റസ്​ വേണം. ശാരീരിക അകലം പാലിച്ച്​ ജൂറികൾക്കും സുഹൃത്തുക്കൾക്കും സിനിമകൾ ആസ്വദിക്കാനാകും. കുട്ടികളു​െട വിഭാഗത്തിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക്​ സിനിമകൾ ഓൺലൈനിൽ കാണാനാകും. എന്നാൽ, നേരിട്ട്​ കതറായിൽ എത്തി സിനിമകൾ കാണാനാ​ഗ്രഹിക്കുന്നവർക്കായി അതിനുള്ള സുരക്ഷിതമായ സൗകര്യങ്ങളുമുണ്ട്​. എല്ലാ രക്ഷിതാക്കൾക്കും തങ്ങളു​െട മക്കൾ കോവിഡിൽ നിന്ന്​ സുരക്ഷിതരായിരിക്കുമെന്ന്​ ഉറപ്പിക്കാനാകും. എല്ലാ സുരക്ഷമാനദണ്ഡങ്ങളും പാലിച്ചാണ്​ നടപടിക്രമങ്ങൾ ഉണ്ടാവുകയെന്നും അവർ പറഞ്ഞു.

നവംബർ 18 മുതൽ 23 വരെ നടക്കുന്ന അജ്​യാൽ ചലച്ചിത്രമേളയിൽ മിന മേഖലയിൽനിന്നും ഖത്തറിൽനിന്നുമായി നിരവധി ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 46 രാജ്യങ്ങളിൽനിന്ന് 22 ഫീച്ചർ ഫിലിമുകളടക്കം 80 ചിത്രങ്ങളാണ് മേളയിലുള്ളത്. ഇതിൽ 31 ചിത്രങ്ങൾ അറബ് ചലച്ചിത്ര നിർമാതാക്കളുടേതാണ്. ചലച്ചിത്രമേളയുടെ ടിക്കറ്റുകൾ ഇന്നലെ മുതൽ വിതരണമാരംഭിച്ചു.