കൊളസ്‌ട്രോള്‍ മുതിര്‍ന്നവർക്ക് മാത്രമാണോ ഉള്ളത് ?

0
399
Cholesterol.Body
Cholesterol.Body

ഒട്ടുമിക്ക ആളുകളുടെ ഇടയിൽ ഉയർന്നു കേൾക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ഇപ്പോളത്തെ ഭക്ഷണക്രമം കാരണം ഒരു വീട്ടിൽ ഒരാൾക്കെങ്കിലും കൊളസ്‌ട്രോള്‍ കാണാതിരിക്കില്ല എന്നത് വാസ്തവമായ ഒരു കാര്യമാണ്.ഷുഗറും കൊളസ്‌ട്രോളുമൊക്കെ ഒരു പ്രായം കഴിഞ്ഞാല്‍ സാധാരണമാണ്. കാരണം, ശരീരം ഒരു പ്രായം കഴിഞ്ഞാല്‍ ഇത്തരം ആരോഗ്യ അസ്വസ്ഥതകള്‍ കാണിക്കുന്നു.

അത്തരത്തില്‍ മുതിര്‍ന്നവരില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. എന്നാല്‍ കൊളസ്‌ട്രോള്‍ എന്നത് ഇന്നത്തെ കാലത്ത് മുതിര്‍ന്നവരില്‍ മാത്രം ഒതുങ്ങി നില്‍കുനില്ല എന്നതാണ് വാസ്തവം. ഇന്നത്തെ തിരക്കിട്ട ലോകത്ത് കുട്ടികള്‍ക്കിടയിലും ചെറുപ്പക്കാര്‍ക്കിടയിലും കൊളസ്‌ട്രോള്‍ വന്നു കഴിഞ്ഞു. കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ കൊളസ്‌ട്രോള്‍ നില ഉയരുന്നത് അവര്‍ വളര്‍ന്നുവരുന്നതനുസരിച്ച്‌ പല ആരോഗ്യ പ്രശ്‌നങ്ങളും അവര്‍ക്ക് സമ്മാനിക്കുന്നുണ്ട്. നിങ്ങളുടെ കരളിലാണ് കൊളസ്‌ട്രോള്‍ നിര്‍മ്മിക്കപ്പെടുന്നത്.

Cholesterol...
Cholesterol…

നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളില്‍ നിന്നും കൊളസ്‌ട്രോള്‍ വരുന്നു. പൂരിത കൊഴുപ്പും ട്രാന്‍സ് കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളും കരളിന്റെ കൊളസ്‌ട്രോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും. ശരീരത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഇതിന് പ്രധാന പങ്കുണ്ട്. നിങ്ങളുടെ ശരീരത്തിന് കൊളസ്‌ട്രോള്‍ ആവശ്യമാണ്, പക്ഷേ നിങ്ങളുടെ രക്തത്തില്‍ അമിതമായ അളവില്‍ കൊളസ്‌ട്രോള്‍ കലരുന്നത് നിങ്ങളുടെ ധമനികളുടെ ഭിത്തികളില്‍ പറ്റിനില്‍ക്കുകയും ധമനികളിലൂടെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. രക്തധമനികള്‍ ചുരുങ്ങുന്നതിലൂടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെട്ട് ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിങ്ങളില്‍ ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനും സാധ്യത വര്‍ധിപ്പിക്കും.

cholesterol_sys_2
cholesterol_sys_2

കുട്ടികളിലെ കൊളസ്‌ട്രോള്‍ അളവ് വര്‍ധിക്കുന്നതിന് മൂന്ന് സാധ്യതാഘടകങ്ങളാണ് ഉള്ളത്. പാരമ്ബര്യം,ഡയറ്റ്,അമിതവണ്ണം എന്നിവയാണവ.ലളിതമായ രക്തപരിശോധനയിലൂടെ ചെറിയ കുട്ടികളില്‍ കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ കഴിയും. ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രം ഉണ്ടെങ്കിലോ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലോ അത്തരമൊരു പരിശോധന നടത്തുന്നത് വളരെ പ്രധാനമാണ്. രക്തപരിശോധന ഫലങ്ങള്‍ ഒരു കുട്ടിയുടെ കൊളസ്‌ട്രോള്‍ വളരെ ഉയര്‍ന്നതാണോ എന്ന് വെളിപ്പെടുത്തും. അനാരോഗ്യകരമായ ശരീരഭാരം, മോശം ഭക്ഷണശീലം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവ നിങ്ങളുടെ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും.

heart-diagram
heart-diagram

കുട്ടികളില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുകയും വ്യായാമം ചെയ്യുകയുമാണ്. മരുന്ന് കഴിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് ഈ വഴികള്‍. പൂരിത കൊഴുപ്പ്, ട്രാന്‍സ് കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഒരു കുട്ടി കഴിക്കുന്ന മൊത്തം കൊഴുപ്പിന്റെ അളവ് ദൈനംദിന മൊത്തം കലോറിയുടെ 30% അല്ലെങ്കില്‍ അതില്‍ കുറവായിരിക്കണം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല. പൂരിത കൊഴുപ്പ് ദൈനംദിന മൊത്തം കലോറിയുടെ 10% ല്‍ താഴെയായി സൂക്ഷിക്കണം. ട്രാന്‍സ് കൊഴുപ്പ് ഒഴിവാക്കണം.